
ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള പൂഞ്ച് ജില്ലയിലെ സൈനിക പോസ്റ്റുകള്‍ ലക്ഷ്യമാക്കിയാണ് പാക് സൈന്യം പ്രകോപനംകൂടാതെ വെടിവെപ്പ് നടത്തിയത്. ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്കി.
കൃഷ്ണാ ഖാട്ടി സെക്ടറിലാണ് ഓട്ടോമാറ്റിക് തോക്കുകളും മോര്‍ട്ടാര്‍ ഷെല്ലുകളും അടക്കമുള്ളവ ഉപയോഗിച്ച് പാക് സൈന്യം പ്രകോപനം സൃഷ്ടിച്ചതെന്ന് സൈനിക വക്താവ് പറഞ്ഞു. ഈ മാസം പാക് സൈനികര്‍ നടത്തുന്ന രണ്ടാമത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം കൂടിയാണിത്.






