ഒരദ്ധ്യാപികയും പ്ലസ്വണ് വിദ്യാര്‍ത്ഥികളായ അഞ്ചുപേരും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് കിഡു. മജീദ് അബു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പീരുമേട്, വാഗമണ്‍, കുട്ടിക്കാനം എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു.
പി.കെ. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാബു പി.കെ.യാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. നന്മയുടെ വെളിച്ചത്തിലേക്ക് വിരല്‍ ചൂണ്ടുന്ന ഒരു പ്രമേയമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. കലാഭവന്‍ മണി അവസാനമായി അഭിനയിച്ച 'പുതുസാ ഞാന്‍ പൊറ പൊറന്തേന്‍' എന്ന ചിത്രം സംവിധാന ചെയ്തത് മജീദ് അബുവാണ്.
ഒരുസംഘം പുതിയ അഭിനേതാക്കളെയാണ് ഈ ചിത്രത്തെ മജീദ് അവതരിപ്പിക്കുന്നത്. പ്ലസ്വണ് വിദ്യാര്‍ത്ഥികളായ അഞ്ചു പേരാണ് താരതമ്യേന പുതിയവര്‍. ഇതിലൊരാള്‍ തികച്ചും പുതുമുഖവും മറ്റു നാലുപേര്‍ ഓരോ ചിത്രങ്ങളില്‍ അഭിനയിച്ചവരാണ്.
ഡി ഫോര്‍ ഡാന്‍സ് എന്ന പ്രോഗ്രാമിലെ ഹന്ന റായനുസാല്, നൂറ്റിയൊന്നു ചോദ്യങ്ങള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച മിനോണ്‍, ഗപ്പി എന്ന ചിത്രത്തില്‍ അഭിനയിച്ച വിഷ്ണു, ആന്‍മരിയാ ഫെയിം അല്‍ത്താഫ്, രക്ഷാധികാരി ബൈജു എന്ന ചിത്രത്തില്‍ അഭിനയിച്ച ഐമനു എന്നിവരാണ് ഈ അഞ്ചുപേര്‍.
ഒരു മലയോര മേഖലയിലെ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. ഇവിടെ പ്ലസ്വണ്ണിനു പഠിക്കുന്ന അഞ്ചു കുട്ടികള്‍. വിഷ്ണു (റംസാന്), കുഞ്ഞന്‍ (മിനോണ്‍), മില്‍ട്ടണ്‍ (അല്‍ത്താഫ്), വിഷ്ണു (ബാലു), ദാസിന് (ഐവണ്‍) എന്നിവര്‍.
ഈ സ്കൂളിലെ ഏറ്റവും മോശപ്പെട്ട കുട്ടികളാണ് ഇവര്‍. എന്നും സ്കൂള്‍ അധികൃതര്‍ക്ക് തലവേദനയാണ് ഇവര്‍. സ്കൂള്‍ അധികൃതര്‍ക്ക് നോട്ടപ്പുള്ളികളാണ്. ഇവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആലോചനയിലായിരുന്നു അധികൃതര്‍.
ഈ സാഹചര്യത്തിലാണ് പുതിയൊരു ടീച്ചര്‍ ഇവിടെ എത്തുന്നത്. ആനിയമ്മ ടീച്ചര്‍. ഗവണ്മെന്റ് സര്‍വീസിലേക്ക് സ്ഥലം മാറ്റപ്പെട്ട സ്നേഹ ടീച്ചര്‍ക്ക് പകരമായിട്ടായിരുന്നു ആനിയമ്മ ടീച്ചറിന്റെ കടന്നുവരവ്.

ആനിയമ്മ ടീച്ചറിന്റെ വരവോടെ ഈ കുട്ടികളും ടീച്ചറും തമ്മില്‍ വലിയൊരു ആത്മബന്ധത്തിന് വഴിയൊരുങ്ങി. കുട്ടികള്‍ നേരായ പാതയിലൂടെ സഞ്ചരിക്കാന്‍ തുടങ്ങി.
സ്കൂളിനും ഏറെ സന്തോഷത്തിന്റെ ദിനങ്ങളായി മാറി. എന്നാല്‍ ഇതിനിടയില്‍ അരങ്ങേറിയ ഒരു സംഭവം കുട്ടികളുടെ ജീവിതത്തിന്റെ ഗതി മാറ്റാന്‍ പോന്നതായി. ഈ സംഭവങ്ങളുടെ ചലച്ചിത്രാവിഷ്കരണമാണ് 'കിഡു' എന്ന ചിത്രം.
ലിയോണാ ലിഷോയ് ആണ് ആനിയമ്മയെ അവതരിപ്പിക്കുന്നത്. ലിയോണ ആദ്യമായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രംകൂടിയാണിത്.
സുനില്‍ സുഗത, അന്‍സാര്‍ കലാഭവന്‍, കോട്ടയം പ്രദീപ്, സുധി കോപ്പ, ഷിനോജ്, അഞ്ജലി നായര്‍, അമ്മാ ലക്ഷ്മി എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
ഹരിനാരായണന്, നിഷാദ് അഹമ്മദ് എന്നിവരുടെ ഗാനങ്ങള്‍ക്ക് വിമല്‍ ടി.കെ. ഈണം പകരുന്നു. ധനേഷ് പി.എം. ഛായാഗ്രഹണവും അഭിലാഷ് വിശ്വനാഥ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. കലാസംവിധാനം- ഉണ്ണി കുറ്റിപ്പുഴ, മേക്കപ്പ്- ബോബന് വരാപ്പുഴ, കോസ്റ്റിയൂം ഡിസൈന്‍- സുകേഷ് താനൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സുന്ദര്‍, അസോസിയേറ്റ് ഡയറക്ടേഴ്സ്- സജി മുണ്ടൂര്‍, ബിജോയ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- വിനോദ് പറവൂര്‍. കൊച്ചി, തേനി, വാഗമണ്‍, പീരുമേട് എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.

Comments