
പുതിയ നിറപ്പതിപ്പില്‍ ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് എത്തി. വരാനിരിക്കുന്ന ഉത്സവകാലത്തിന് മുന്നോടിയായണ് ടിവിഎസിന്റെ പുതിയ നീക്കം. പുതിയ ബോഡി ഗ്രാഫിക്സിന് ഒപ്പമുള്ള ബ്ലാക്-റെഡ് കളര്‍ കോമ്പിനേഷനാണ് സ്റ്റാര്‍ സിറ്റി പ്ലസ് ഡ്യൂവല്‍ ടോണ്‍ വേരിയന്റിന്റെ പ്രധാന വിശേഷം.
ഡ്യൂവല്‍ ടോണ്‍ കളറുകള്‍, 3ഡി ക്രോം ലേബല്‍, ബ്ലാക്ഡ്-ഔട്ട് ഗ്രാബ് റെയില്‍ എന്നിങ്ങനെ നീളുന്നതാണ് സ്റ്റാര്‍ സിറ്റി പ്ലസിന്റെ ഫീച്ചറുകള്‍. 110 സിസി ഇക്കോത്രസ്റ്റ് എഞ്ചിനിലാണ് സ്റ്റാര്‍ സിറ്റി ഒരുങ്ങുന്നത്. 8.3 ബിഎച്ചപി കരുത്തും 8.7 എന്‍എം ടോര്‍ക്കും പരമാവധി ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 4 സ്പീഡ് ഗിയര്‍ബോക്സാണ് ഇടംപിടിക്കുന്നതും. 86 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.
ഓട്ടോ ഹെഡ്ലാമ്പ് ഓണ്‍, ഡിജിറ്റല്‍-അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, അഡ്ജസ്റ്റബിള് റിയര്‍ ഷോക്ക് അബ്സോര്‍ബറുകള്‍, ട്യൂബ്ലെസ് ടയറുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് സ്റ്റാര്‍ സിറ്റി പ്ലസ് ഡ്യുവല്‍ ടോണ്‍ വേരിയന്റിന്റെ സവിശേഷങ്ങള്‍. 50,534 രൂപയാണ് ദില്ലി എക്സ്ഷോറുമിലെ വില.






