കരിപ്പൂര്‍: സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ച് കടത്തിയത് കസ്റ്റംസ് ഉദ്യോഗസ്ഥരെ വട്ടം കറക്കി. തിരുവോണത്തിന്റെ അന്ന് തിങ്കളാഴ്ചയാണ് ഇത്തരത്തില്‍ ഇന്‍ഡിഗോ വിമാനത്തില്‍ ദുബായില്‍ നിന്നും എത്തിയ യാത്രക്കാരന്റെ ശരീരത്തിലാണ് ലോഹകഷ്ണങ്ങള്‍ കണ്ടെത്തിയത്.
കോഴിക്കോട് കൊടിവള്ളി ചെറിയാലമണ്ണില് നവാസ് എന്ന ആള് സ്വര്‍ണം കടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധന നടത്തിയത്. എന്നാല്‍ സ്വര്‍ണം കണ്ടെത്താനായില്ല പിന്നീട് നടത്തിയ വൈദ്യ പരിശോധനയിലാണ് സ്വര്‍ണനാണയങ്ങള്‍ വയറ്റില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്.
മലദ്വാരത്തില്‍ ഒളിപ്പിച്ച സ്വര്‍ണം അബദ്ധവശാല്‍ വയറിനുള്ളില്‍ കടന്നതോ അതോ തൊണ്ടിമുതല്‍ വിഴുങ്ങിയതാണോ എന്നും സംശയമുണ്ട്. എന്തായാലും വയറ്റില്‍ കുടുങ്ങിയ സ്വര്‍ണം എങ്ങിനെ പുറത്തെടുക്കാം എന്നാണ് ഇപ്പോള്‍ ആലോചിക്കുന്നത്.






