
ന്യൂഡല്‍ഹി: ആഗോള ഭക്ഷണശാല പ്രമുഖരില്‍ ഒന്നായ മക്ഡൊണാള്‍ഡിന്റെ 169 ശാഖകള്‍ക്ക് ഇന്ന് ഷട്ടര്‍ വീഴും. ഇന്ത്യയിലെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ള കടകളാണ് അടയ്ക്കാന്‍ തയ്യാറെടുക്കുന്നത്. ഇതോടെ പതിനായിരകണക്കിന് ആളുകള്‍ക്കാണ് തൊഴില്‍ നഷ്ടമാകുന്നത്.
അമേരിക്കന്‍ കമ്പനിയായ മക്ഡൊണാള്‍ഡ് ഇന്ത്യന്‍ പങ്കാളിയായ സിപിആര്എല്ലുമായുള്ള ഫ്രാഞ്ചയ്സി കരാര്‍ റദ്ദാക്കിയതിനെ തുടര്‍ന്നാണ് ഈ നടപടിയുണ്ടാകുന്നത്. ബ്രാന്‍ഡിന്റെ പേരോ ട്രേഡ് മാര്‍ക്കോ ഉപയോഗിക്കാന്‍ ഇന്ന് വരെയെ ഉപയോഗിക്കാന്‍ കൊണാട്ട് പ്ലെയ്സ് റെസ്റ്റോറന്റിലെ ലിമിറ്റഡിന് അനുമതിയില്ലാത്തതിനാലാണ് പൂട്ടുവീഴാന്‍ ഒരുങ്ങുന്നത്.
ഇതോടെ ബിസിനസിനെ ആശ്രയിച്ച് കഴിയുന്നതും അസോസിയേറ്റ്സിനുമാണ് തൊഴില്‍ നഷ്ടമാകുവാന്‍ സാധ്യതയുള്ളത്. എന്നാല്‍ സ്റ്റോറുകള്‍ പൂട്ടുന്നുവെന്നത് സംബന്ധിച്ച് പ്രതികരിക്കാന്‍ സിപിആര്‍എല്‍ മേധാവി വിക്രം ബക്ഷി തയ്യാറായിട്ടില്ല. ബുധനാഴ്ച തങ്ങള്‍ നാഷണല്‍ കമ്പനി ലോ അപ്പീലിയറ്റ് ട്രൈബ്യൂണലിനെ സമീപിക്കുമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. കമ്പനിയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രധാന ഫ്രാഞ്ചയ്സിയാണ് സിപിആര്‍എല്‍.







Comments