
ബോളിവുഡ് കീഴടക്കിയ മലയാളി സംവിധായകനായ ബിജോയ് നമ്പ്യാര്‍ മലയാളത്തിലേക്ക് വന്നിരിക്കുന്നു. ദുല്‍ഖര്‍ സല്മാന് നായകനാകുന്ന 'സോളോ' എന്ന ചിത്രമാണ് ബിജോയിയുടെ ആദ്യ മലയാളചിത്രം.
പ്രത്യേകതകളും പുതുമുഖങ്ങളും നിറഞ്ഞ ഈ ചിത്രം ഉയര്‍ന്ന സാങ്കേതികമേന്മ നിറഞ്ഞതാണ്. നായികാ നിരയില്‍ ബോളിവുഡില്‍ നിന്നടക്കം നാലു പേരാണ് ഈ ചിത്രത്തിലുള്ളത്. ഒരു നായകന്, നാലു കഥാപാത്രങ്ങളിലൂടെ എത്തുന്ന എത്തുന്ന ചിത്രംകൂടിയാണിത്. നാലു കഥാചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. പ്രണയവും പ്രതികാരവുമാണ് ഈ ചിത്രത്തിന്റെ കാതലായ വിഷയം.
സോളോ പൂര്‍ത്തിയാക്കിയ ദുല്‍ഖര്‍ സല്മാന് മലയാളത്തില്‍ പുതിയ ചിത്രങ്ങളൊന്നും കമിറ്റ് ചെയ്തിട്ടില്ല. ഇപ്പോള്‍ ഒരു തെലുങ്ക് സിനിമയില്‍ അഭിനയിച്ചുവരുന്നു. ദുല്‍ഖറിന്റെ അടുത്ത ഒരു മലയാളചിത്രത്തിന് അല്പം ഇടവേളയുണ്ടാകുമെന്നതില് സംശയമില്ല.
തമിഴ് സിനിമയിലും ദുല്‍ഖറിന്റെ സ്വാധീനം വര്‍ദ്ധിച്ചിരിക്കുന്നു. ദുല്‍ഖറിനെ കാത്ത് ഏതാനും തമിഴ് പ്രോജക്ടുകള്‍ കൂടിക്കൊണ്ടിരിക്കുന്നു. അതും വന്‍ പ്രോജക്ടുകള്ഭൂമി, വെള്ളം, വായു, അഗ്നി എന്നിങ്ങനെ ശിവന്റെ അതാരങ്ങളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.
ഇത് സാമൂഹ്യജീവിതവുമായി കോര്‍ത്തിണക്കിയാണ് ഈ ചിത്രം ചെയ്യുന്നത്. ഇതിലെ ഒരു ചിത്രമായ 'രുദ്ര' എന്ന ചിത്രത്തില്‍ ആര്‍മി ഓഫീസറെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. ഇത് പ്രണയമാണ്
വിഷയം.
ഒരു ആര്‍മി ഓഫീസറുടെ മകള്‍ അക്ഷര എന്ന പെണ്‍കുട്ടിയുമായി രുദ്രയ്ക്കുണ്ടാകുന്ന പ്രണയം. ഈ പ്രണയമുണ്ടാക്കുന്ന പ്രശ്നങ്ങള്‍. തികഞ്ഞ മിലിട്ടറി പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്നു.
ബോളിവുഡ് നടി നേഹാ ശര്‍മ്മയാണ് അക്ഷരയെ അവതരിപ്പിക്കുന്നത്. ബ്രിഗേഡിയറെ പ്രശസ്ത തമിഴ് നടന് നാസറും അവതരിപ്പിക്കുന്നു. ധനുഷിക (കപാലി ഫെയിം) കന്നട നടി ശ്രുതി ഹരിഹരന്, ആര്‍ത്തി വെങ്കിടേഷ് എന്നിവരാണ് ഈ ചിത്രത്തിലെ മറ്റുനായികമാര്.
ഷീലു എബ്രഹാമും ദീപ്തി സതിയും ആന്‍ അഗസ്റ്റിനും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
മനോജ് കെ. ജയന്, രണ്‍ജി പണിക്കര്‍, ദിനേശ് പ്രഭാകര്‍, സുഹാസിനി, സൗപിന്‍ എന്നിവരും തൈക്കൂടം ബ്രിഡ്ജിലെ മുന്‍ ഗായകന് സിദ്ധാര്‍ത്ഥ് മേനോന്, ഗായകന് ഗോവിന്ദ് മേനോന് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ബിജോയ് നമ്പ്യാര്‍, ധന്യാ സുരേഷ്, ശ്രീദേവി എന്നിവരാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.
പന്ത്രണ്ടോളം സംഗീത സംവിധായകര്‍ ഈ ചിത്രത്തില്‍ അണിനിരക്കുന്നു. അതില്‍ ഏറെ പ്രധാനപ്പെട്ടവര്‍ പ്രശാന്ത് പിള്ള, സൂരജ് കുറുപ്പ്, ഗോവിന്ദ് മേനോന് എന്നിവരാണ്. സേജാ വര്‍ഷ, മധു നീലകണ്ഠന്, ഗിരീഷ്ഗംഗാധരന്‍ എന്നിവരാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
മണിരത്നം ചിത്രങ്ങള്‍ക്ക് കലാസംവിധാനം നിര്‍വഹിക്കുന്ന അമരനാണ് ഈ ചിത്രത്തിനു വേണ്ടി കലാസംവിധാനം ഒരുക്കുന്നത്.
ഓരോ കഥയും ഓരോ അനുഭവം തന്നെയായിരിക്കും. അത്തരത്തിലുള്ള കഥയും അവതരണവുമാണ് ഈ ചിത്രങ്ങളിലൂടെ സംവിധായകനായ ബിജോയ് നമ്പ്യാര്‍ ശ്രമിക്കുന്നത്.
വ്യത്യസ്തമായ ലൊക്കേഷനുകളും ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. കൊച്ചി, ആതിരപ്പള്ളി, വാഗമണ്‍, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലായാണ് ഈ ചിത്രത്തിന്റെ ചിത്രീരണം പൂര്‍ത്തിയായിരിക്കുന്നത്.
ഡിക്സന് പൊടുത്താസും സിദ്ദു പനയ്ക്കലുമാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണ മേല്‍നോട്ടം വഹിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്ന ഈ ചിത്രം അബാം മൂവീസിന്റെ ബാനറില്‍ ഏബ്രഹാം മാത്യുവാണ് നിര്‍മ്മിക്കുന്നത്.
പുത്തന്‍ പണത്തിനു ശേഷം അബാം മൂവീസ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. ത്രീ കളര്‍ റിലീസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.
- വാഴൂര്‍ ജോസ്