
ബാഹുബലി റിലീസ് ചെയ്തിട്ട് ഇപ്പോള്‍ നാലു മാസം കഴിഞ്ഞു. ബാഹുബലിയും ദേവസേനയും ശിവഗാമിയും പല്‍വാല്‍ ദേവനുമൊക്കെ സൃഷ്ടിചച്ച തരംഗം ഇതുവരെ വന്ന ചിത്രങ്ങള്‍ക്കൊന്നും തകര്‍ക്കാനായിട്ടില്ല. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ വിജയമായി മാറിയ ബാഹുബലി കുറിച്ചത് പുതിയ ചരിത്രങ്ങള്‍. ചിത്രത്തിലൂടെ ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമായി നടന് പ്രഭാസ് മാറി കഴിഞ്ഞു. ഇതിന് തെളിവു നല്കുന്ന മറ്റൊരു സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്.
ബാഹുബലിക്ക് ശേഷം ആദ്യമായാണ് തന്റെ ഫെയ്സ്ബുക്ക് പേജിന്റെ കവര്‍ ഫോട്ടോ പ്രഭാസ് മാറ്റിയത്. ഉടനെ തന്നെ ആരാധകരുടെ വന്‍ പടയെത്തി. ലൈക്കും കമന്റുമായി ഫോട്ടോയ്ക്ക് താഴെ ആര്‍ത്തിരമ്പി. ചിലപ്പോള്‍ പ്രഭാസിനെപ്പോലും അതിശയിപ്പിച്ചിട്ടുണ്ടാകും ഈ സ്നേഹ പ്രകടനം. ഏറ്റവും കൂടുതല്‍ ആരാധകര്‍ പെണ്‍കുട്ടികളാണെന്നതാണ് ശ്രദ്ദേയമായ കാര്യം. ലോകത്തിലെ തന്നെ ഏറ്റവും സുന്ദരനായ മനുഷ്യന് എന്നാണ് പ്രഭാസിനെ വിശേഷിപ്പിച്ചിരിക്കുന്നത്. തങ്ങളുടെ പ്രണയം പറയാനും അവര്‍ മറന്നില്ല. എന്നാല്‍ അനുഷ്കയെ വിവാഹം കഴിക്കണം എന്ന ആവശ്യവുമായും നിരവധിപ്പേരെത്തി.






