
ന്യുഡല്‍ഹി: ജര്‍മ്മന്‍ സ്പോര്ട്സ്വെയര് നിര്‍മ്മാതാക്കളായ അഡിഡാസ് ഇന്ത്യയിലെ ജീവനക്കാരെ ചുരുക്കുന്നു. കമ്പനി ഇന്ത്യയിലെ ഫ്രാഞ്ചൈസികളുടെ എണ്ണം വെട്ടിക്കുറയ്ക്കാനും 25% ജീവനക്കാരെ പിരിച്ചുവിടാനും ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. നാലിലൊന്ന ജീവനക്കാരെ വരും മാസങ്ങളിലായി പുറത്താക്കുമെന്നാണ് സൂചന. കമ്പനിയുടെ ഫ്രാഞ്ചൈസി ബിസിനസ് റിലയന്‍സ് ബ്രാന്‍ഡിന് കൈമാറാന്‍ ചര്‍ച്ചകള്‍ നടക്കുന്നതായും സൂചനയുണ്ട്.
അതേസമയം, ഇന്ത്യയില്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനും ബിസിനസ് കൂ്ടടുന്നതിലുമാണ് കമ്പനിയുടെ ശ്രദ്ധയെന്നും മറിച്ചുള്ള വാര്‍ത്തകള്‍ ഊഹാപോഹങ്ങളാണെന്നും അഡിഡാസ് ഇന്ത്യ വക്താവ് പറഞ്ഞു.
പ്രമുഖ സ്പോര്സ്വെയര് കമ്പനിയായ റീബോക്കിനെ അടുത്തകാലത്ത് അഡിഡാസ് സ്വന്തമാക്കിയിരുന്നു.




