
ഉത്സവ സീസണില്‍ ഇന്ത്യയില്‍ കളം നിറയാനൊരുങ്ങി നിസാന്‍. സെപ്തംബര്‍ 5 മുതല്‍ പുതിയ നിസാന്‍, ഡാറ്റസന്‍ കാറുകളില്‍ വമ്പന്‍ ഓഫറുകളാണ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. പുതിയ നിസാന്‍ കാറുകളില്‍ 71000 രൂപ വരെയാണ് കമ്പനി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
പുതിയ ഡാറ്റ്സന്‍ കാറുകളില്‍ 16000 രൂപ വരെയുള്ള ആനുകൂല്യങ്ങളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്രീ ഇന്‍ഷൂറന്‍സും, 20000 രൂപയുടെ എക്സ്ചേഞ്ച് ബോണസും, 6000 രൂപയുടെ കോര്‍പറേറ്റ് ഓഫറുകളാണ് 71000 രൂപ വരെയുള്ള നിസാന്റെ ആനുകൂല്യങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സെപ്തംബര്‍ മാസം വില്‍ക്കപ്പെടുന്ന കാറുകളില്‍ മാത്രമാണ് സ്വര്‍ണ നാണയം നേടാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം ലഭിക്കുക. നിസാന്‍ റെനോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് മുഖേന 7.99 ശതമാനം നിരക്കില്‍ ഫൈനാന്‍സിംഗ് ഓപ്ഷനും കമ്പനി ഒരുക്കിയിട്ടുണ്ട്.
സെപ്തംബര്‍ 5 നും സെപ്തംബര്‍ 19 നും ഇടയില്‍ പുതിയ കാര്‍ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് നറുക്കെടുപ്പിലൂടെ സൗജന്യ കാര്‍ നേടാനുള്ള അവസരവും നിസാന്‍ നല്‍കും.
മൈക്ര എംസിയില്‍ 39000 രൂപ വരെയുള്ള ആനുകൂല്യങ്ങളും, മൈക്ര ആക്ടീവില്‍ 34000 രൂപ വരെയുള്ള ആനുകൂല്യങ്ങളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 16000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ഗോ ല്‍ ഡാറ്റ്സന്‍ നല്‍കുന്നത്. ഇതിന് പുറമെ ഗോ+ യില്‍ 14500 രൂപ വരെയുള്ള ആനുകൂല്യങ്ങളും, റെഡി-ഗോ (800 സിസി) യില്‍ 13000 രൂപ വരെയുള്ള ആനുകൂല്യങ്ങളും ഡാറ്റ്സന്‍ ഒരുക്കുന്നുണ്ട്.






