മോഹന്‍ലാല്‍ നായകനായ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ എന്റമ്മേടെ ജിമ്മിക്കി കമ്മല്‍ എന്ന ഗാനം സൂപ്പര്‍ ഹിറ്റാണ്. തമിഴ്നാട്ടിലടക്കം ഇതിനം വൈറലായ പാട്ടിന്റെ പ്രശസ്തി ഇപ്പോള്‍ രാജ്യത്തിന്റെ അതിര്‍ത്തി കടന്നും പോയിരിക്കുകയാണ്. ജിമ്മിക്കി കമ്മല്‍ പാട്ടിന് ഇപ്പോള്‍ യുഎസില്‍ നിന്നും ഒരു ആരാധകന്. അത് മറ്റാരുമല്ല സാക്ഷാല്‍ ജിമ്മി കിമ്മെല്‍ ആണ് ജമ്മിക്കി കമ്മല്‍ പാട്ടിന്റെ ആരാധകന്.
പ്രശസ്ത അമേരിക്കന്‍ ടെലിവിഷന്‍ അവതാരകനും ഓസ്കര് അവാര്‍ഡ് നിശയുടെ അവതാരകനുമാണ് ജിമ്മി കിമ്മെല്‍. തനിക്ക് പാട്ട് ഇഷ്ടപ്പെട്ടുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്യുകയായിരുന്നു. ഒരു ട്വിറ്റര്‍ ഹാന്‍ഡില്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹം പാട്ട് കണ്ടത്. കോളജ് വിദ്യാര്‍ത്ഥികള്‍ ജിമ്മിക്കി കമ്മല്‍ പാട്ടിന് ഡാന്‍സ് ചെയ്യുന്നതിന്റെ വീഡിയോയാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
ജിമ്മി കിമ്മലിന് പുറമെ നൂറുകണക്കിന് വിദേശ ട്വിറ്റര്‍ ഹാന്‍ഡിലുകളും പാട്ട് ഷെയര്‍ ചെയ്തിട്ടുണ്ട്. വെളിപാടിന്റെ പുസ്തകത്തിന് വേണ്ടി ഷാന്‍ റഹ്മാന് സംഗീതം ചെയ്ത ഗാനമാണ് എന്റമ്മേടെ ജിമ്മിക്കി കമ്മല്‍. വിനീത് ശ്രീനിവാസനും രഞ്ജിത്ത് ഉണ്ണിയും ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്. അനില്‍ പനച്ചൂരാനാണ് പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. പാട്ടിന്റെ ഒറിജിലല് പതിപ്പിന് യൂട്യൂബില്‍ 9,189,222 കാഴ്ചക്കാരായി.
not until now, but I love it! https://t.co/6Qv9StTdpY
— Jimmy Kimmel (@jimmykimmel) September 8, 2017






