
ന്യൂഡല്‍ഹി:മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധത്തിനു പിന്നില്‍ സംഘപരിവാര്‍ ആണെന്ന പരാമര്‍ശത്തില്‍ പ്രശസ്ത ചരിത്രകാരന് രാമചന്ദ്രഗുഹയ്ക്ക് ബിജെപിയുടെ വക്കീല്‍ നോട്ടീസ്.
കര്‍ണാടക യുവമോര്‍ച്ച സെക്രട്ടറി കരുണകര്‍ ഖസാലെയാണ് ഗുഹയുടെ പരാമര്‍ശത്തിനെതിരെ നോട്ടീസ് അയച്ചിരിക്കുന്നത്. നോട്ടീസ് ലഭിച്ചു മൂന്നു ദിവസത്തിനുള്ളില്‍ ഗുഹ നിരുപാധകം മാപ്പ് പറയണമെന്നാണ് യുവമോര്‍ച്ച നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മാപ്പു പറയാത്തപക്ഷം നിയമനടപടിയുമായി മുന്നോട്ടു നീങ്ങുമെന്നും നോട്ടീസില്‍ പറയുന്നു.
സ്ക്രോട്ട് ഡോട്ട് ഇന്‍ എന്ന ഓണ്‍ലൈനിനു നല്കിയ അഭിമുഖത്തിലാണ് ഗൗരി ലങ്കേഷിന്റെ വധത്തിനു പിന്നില്‍ സംഘപരിവാറാണെന്ന് ഗുഹ ആരോപണം ഉയര്‍ത്തിയത്.






