
ന്യൂയോര്‍ക്ക്: വിസ്മയങ്ങളൊരുക്കി ഐഫോണ്‍ 8, 8 പ്ലസ് പതിപ്പുകളും, ഐഫോണ്‍ ടെന്നും ആപ്പിള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചു. രണ്ട് സൂപ്പര്‍സ്റ്റാറുകളുടെ സിനിമ ഒരു ദിവസം റിലീസ് ചെയ്യുന്നത് പോലെയായിരുന്നു ടെക്ക് പ്രേമികള്‍ക്ക് ഇന്നലെ. കാരണം മൊബൈല്‍ ഫോണ്‍ ഭീമന്മാരായ ആപ്പിളും സാംസങ്ങും അവരുടെ പുതിയ ഉത്പന്നം പുറത്തിറക്കുകയാണ്.
ആഗോളമായി ഐഫോണിന്റെ ഏറ്റവും പുതിയ ഫോണായ ഐഫോണ്‍ എട്ട് പുറത്തിറക്കുമ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ചലനം തീര്‍ക്കുവാന്‍ സാംസങ്ങും. സാംസങ്ങിന്റെ നോട്ട് എട്ട് ഇന്ത്യയില്‍ അവതരിപ്പിക്കുന്നതും ഇന്നലെ തന്നെയായിരുന്നു.
കാലിഫോര്‍ണിയയിലെ കുപ്പര്‍ട്ടിനോയില്‍ സ്റ്റീവ് ജോബ്സ് തിയേറ്ററില്‍ നടന്ന ചടങ്ങിലാണ് ഐഫോണിന്റെ പുത്തന്‍ പതിപ്പ് അവതരിച്ചത്. ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്സിന് ശേഷം സിഇഒ സ്ഥാനത്ത് എത്തിയ ടിം കുക്ക് ആണ് വിസ്മയങ്ങളൊരുക്കി പുതിയത് പുറത്തിറക്കിയത്. പതിവു ഹോം ബട്ടണ്‍ ഇല്ലാതെയാണ ഐഫോണ്‍ ടെന്‍ പുറത്തിറങ്ങിയത്. പകരം മുന്‍ഭാഗത്ത് നിറഞ്ഞിരിക്കുന്ന സ്ക്രീനില്‍ സൈ്വപ്പ് ചെയ്ത് ഹോം സ്ക്രീനിലെത്താം.
ഇതോടൊപ്പം, ആപ്പിള്‍ വാച്ച് 3, ആപ്പിള്‍ ടി.വി 4കെ എന്നീ പുതിയ പതിപ്പുകളും അവതരിപ്പിച്ചു.
10ാം വാര്‍ഷികത്തില്‍ സ്റ്റീവ് ജോബ്സ് തീയേറ്ററിലാണ് ഇളമുറക്കാരന്റെ വരവേല്‍പ്പ്. പ്രധാനമായും അഞ്ച് ഉയര്‍ന്ന സവിശേഷമായ ഫീച്ചറുകളാണ് ആപ്പിള്‍ ഒരുക്കിയിരിക്കുന്നത്. അതില്‍ പ്രധാനം ഒഎല്‍ഇഡി സ്ക്രീന്‍ തന്നെയാണ് വശങ്ങളിലും ഉള്‍കൊള്ളിച്ചിരിക്കുന്നത്. വിരല്‍ അടയാളം വച്ച് ലോക്ക് അഴിക്കുന്ന സൗകര്യത്തിന്റെ നൂതന വെര്‍ഷനായ മുഖം തിരച്ചറിയുന്നതിനുള്ള സൗകര്യവും ഇതിനുണ്ട്. സെപ്തംബര്‍ 15 മുതല്‍ ഇത് വിപണികളില്‍ എത്തും. എങ്കിലും ഇന്ത്യന്‍ വിപണികളില്‍ എന്ന് അവതരിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഇതിന് പുറമെ ആളുകളുടെ മുഖത്തെ ഭാവങ്ങള്‍ അനുസരിച്ച് ഇമോജികള്‍ വരുന്ന സൗകര്യമായ ഫേസ് ഐഡി എന്ന പുതിയ സംവിധാനം ആപ്പിള്‍ ഒരുക്കിയിട്ടുണ്ട്. രാത്രി ആയാല്‍ പ്പോലും ഉപയോക്താവിന്റെ മുഖം തിരിച്ചറിഞ്ഞ് തനിയെ ലോക്ക് തുറക്കുന്ന സംവിധാനമാണ്.
ഫെഫോണ്‍ ടെന്നിന്റെ സ്ക്രീന്‍ പുതിയ 5.8 ഇഞ്ച് സൂപ്പര്‍ റെറ്റിന ഡിസ്പ്ലേയാണ്. ക്യാമറ 12 മെഗാപിക്സല്‍. ഐഫോണ്‍ ടെന്നിന് ഏകദേശം 89,000 രൂപ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐഫോണ്‍ എട്ടിന് ഏകദേശം 63000 രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ വില പ്രതീക്ഷിക്കുന്നത്.
മുന്നിലും പിന്നിലും ാസുകൊണ്ട് നിര്‍മ്മിച്ചിട്ടുള്ളവയാണ് ഐഫോണ്‍ 8ഉം 8 പ്ലസും, വയര്‍ലെസ് ചാര്‍ജറുകളാണ് മറ്റൊരു പ്രത്യേകത. ഐഫോണ്‍ ഏഴിനേക്കാള്‍ 25 ശതമാനം കൂടുതല്‍ ശബ്ദ നിലവാരമുള്ള സ്റ്റീരിയോ സ്പീക്കറുകളാണ്.






