
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കറുകച്ചാല്‍ സ്വദേശി റോയി മാമനാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി അടക്കമുള്ള പ്രതികള്‍ക്കെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
കേസിന്റെ ഗൂഢാലോചനയാണ് രണ്ടാം ഘട്ടത്തില്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. ഗൂഢാലോചനയിലെ അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. ഗൂഢാലോചനാ കേസിലാണ് നടന് ദിലീപ് അറസ്റ്റിലായത്. ദിലീപ് പ്രതിയായ കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് സൂചന.






