
കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന് ദിലീപിന്റെ പുതിയ ചിത്രമായ 'രാമലീല'യുടെ റിലീസിന് പോലീസ് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് ടോമിച്ചന് മുളകുപാടം ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. പൊതുജനങ്ങളുടെ ആക്രമത്തെ ഭയന്ന് തിയറ്റര്‍ ഉടമകള്‍ റിലീസിന് വിസമ്മതിക്കുകയാണെന്നും ടോമിച്ചന് സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.
കേസുമായി സിനിമയ്ക്ക് ബന്ധമില്ല. 15 കോടി മുതല്‍ മുടക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്. ജൂലൈ 21 ന് സിനിമ പുറത്തിറക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും നടിയെആക്രമിച്ച കേസില്‍ ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുകയായിരുന്നു.






