
മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247, മഞ്ജു വാരിയർ ചിത്രം 'ഉദാഹരണം സുജാത'യിലെ ആദ്യ ഗാനം റിലീസ് ചെയ്തു. ഡി സന്തോഷ് രചിച്ചിരിക്കുന്ന "കസവു ഞൊറിയുമൊരു പുലരി" എന്ന് തുടങ്ങുന്ന ഈ മനോഹര ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ഗോപി സുന്ദറാണ്. ഗായത്രി വർമ്മ ആലപിച്ചിരിക്കുന്നു.
നവാഗതനായ ഫാന്റം പ്രവീൺ സംവിധാനം നിർവഹിച്ച 'ഉദാഹരണം സുജാത'യിൽ മഞ്ജു വാരിയറുടെ കൂടെ നെടുമുടി വേണു, മംത മോഹൻദാസ്, ജോജു ജോർജ്, അനശ്വര, അലെൻസിയർ ലെ, സുധി കോപ്പ എന്നിവരും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് മാർട്ടിൻ പ്രക്കാട്ടും നവീൻ ഭാസ്കറും ചേർന്നാണ്.
ഛായാഗ്രഹണം മധു നീലകണ്ഠനും ചിത്രസംയോജനം മഹേഷ് നാരായണനും നിർവഹിച്ചിരിക്കുന്നു. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ. മാർട്ടിൻ പ്രക്കാട്ടും ജോജു ജോർജും ചേർന്നാണ് ദി സീൻ സ്റുഡിയോസിന്റെ ബാനറിൽ ചിത്രം നിർമിച്ചിരിക്കുന്നത്.






