സിയൂള്‍: ഇന്ത്യന്‍ താരം പി.വി സിന്ധു കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ സെമിയില്‍. ജപ്പാനീസ് താരം മിനാന്ട്സും മിറ്റാനിയെ മൂന്നു ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് സിന്ധു തോല്‍പ്പിച്ചത്. സ്കോര്‍: 21-19, 16-21,21-10.
ആദ്യ ഗെയിമില്‍ ജപ്പാന് താരം സിന്ധുവിന് വെല്ലുവിളി ഉയര്‍ത്തിയെങ്കിലും 21-19ന് സിന്ധു ഗെയിം നേടി. എന്നാല്‍ രണ്ടാം സെറ്റില്‍ ജപ്പാന് താരം 21-18ന് ഗെയിം സ്വന്തമാക്കിയപ്പോള്‍ മൂന്നാം ഗെയിം സിന്ധു സ്വന്തമാക്കി.
ഈ വര്‍ഷം സിന്ധു സെമിയിലെത്തുന്ന രണ്ടാം സൂപ്പര്‍ സീരീസാണ് കൊറിയ ഓപ്പണ്‍. ശനിയാഴ്ച്ച നടക്കുന്ന സെമിയില്‍ ചൈനയുടെ ഹി ബിന്ജിയൊ-ദക്ഷിണ കൊറിയയുടെ സുജി ഹ്യൂന് പോരാട്ടത്തില്‍ വിജയിക്കുന്നവരെ സിന്ധു നേരിടും.






