
തൃപ്പൂണിത്തുറ: രാജ്യത്തെ സുപ്രധാന പൗരനായ പശുവിന്റെ പേരില്‍ ഇനി സിനിമയും. പശു മുഖ്യകഥാപാത്രമായി എത്തുന്ന സിനിമയുടെ പേരും 'പശു' എന്നു തന്നെ. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയത്, രണ്ടാം പ്രധാനിയായ കാള. ക്യാമറാമാനും സംവിധായകനുമായ എംഡി സുകുമാരന്റെ പുതിയ ചിത്രമായ 'പശു'വാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്.
ആര്‍ട്ട് ഡയറക്ടര്‍ കൈലാസ്, പരസ്യ കലാകാരന് സജീഷും ചേര്‍ന്നാണ് 'കാശി' എന്നു പേരുള്ള കാളയെ പോസ്റ്റര്‍ അനാവരണത്തിന് കണ്ടെത്തിയത്. വളരെ മനോഹരമായി തന്നെ കാശി തന്റെ കര്‍മം നിര്‍വഹിച്ചു.






