
സ്വച്ഛ് ഭാരത് പദ്ധതിയില്‍ ചേരാനുള്ള നരേന്ദ്ര മോദിയുടെ ക്ഷണത്തിന് മറുപടിയുമായി നടന് മോഹന്‍ലാല്‍. സ്വച്ഛ് ഭാരത് പദ്ധതിയെ പിന്തുണയ്ക്കുന്നു, രാജ്യത്തിന്റെ ശുചിത്വ നിര്‍മ്മാണത്തിനായി സ്വയം സമര്‍പ്പിക്കുന്നുവെന്നും മോഹന്‍ലാല്‍ കുറിച്ചു.
'ഉത്തരവാദിത്വമുള്ള പൗരന്മാരെന്ന നിലയില്‍ നാം എല്ലാവരും രാജ്യത്തെയോര്‍ത്ത് അഭിമാനിക്കണം. ഈ രാജ്യമാണ് നമ്മുടെ വീടെന്നും ഈ വീടാണ് നമ്മുടെ സ്വത്വമെന്നും തിരിച്ചറിയണം. അതുകൊണ്ട് നമ്മുടെ വീട് ശുചിയായി സൂക്ഷിക്കേണ്ടത് ഉത്തരവാദിത്തമാണ്. ഇത് നമ്മുടെ വീട് സന്ദര്‍ശിക്കുന്ന അതിഥികളെയും ആനന്ദിപ്പിക്കും. നമ്മുടെ വീട് മലിനമാക്കില്ലെന്നും വൃത്തിയായി സൂക്ഷിക്കുമെന്നും പ്രതിജ്ഞയെടുക്കാന്‍ രാഷ്ട്രപിതാവിന്റെ ജന്മ ദിനത്തോളം സവിശേഷമായ മറ്റൊരു ദിനമില്ല. അങ്ങിനെ ചെയ്യുകയാണെങ്കില്‍ ഈ ദീപാവലിയില്‍ നമ്മുടെ വീട് മറ്റ് ഏത് വര്‍ഷത്തേക്കാളും തെളിമയോടെ പ്രകാശിക്കും. ഞാന്‍ സ്വഛ് ഭാരതിന് പിന്തുണയേകുന്നു. സ്വയം സമര്‍പ്പിക്കുന്നു. നമ്മുക്ക് ഒരു പുതിയ ഇന്ത്യ പടുത്തുയര്‍ത്താം. ജയ് ഹിന്ദ്. എന്ന് മോഹന്‍ലാല്‍ കുറിച്ചു.






