കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ്ജയിലില്‍ കഴിയുന്ന നടന് ദിലീപിന് വേണ്ടി കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദോഷപരിഹാര പൂജ നടത്തി. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.പി മുകുന്ദനാണ് പൂജ നടത്തിയത്. ജയിലില്‍ കഴിയുന്ന ദിലീപിന് സമയദോഷം തീര്‍ന്ന് വ്യക്തിപരമായ നേട്ടങ്ങളും നന്മകളും സംഭവിക്കാനാണ് പൂജയെന്ന് മുകുന്ദന് പറഞ്ഞു. ദിലീപുമായി വ്യക്തിപരമായ അടുപ്പമുള്ളയാളാണ് മുകുന്ദന്.
നേരത്തെ അറസ്റ്റിലാകുന്നതിന് മുന്‍പ് ഭാര്യ കാവ്യയ്ക്കൊപ്പം ദിലീപ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്ത്രില്‍ ദര്‍ശനം നടത്തിയിരുന്നു. ജൂലൈ നാലിനായിരുന്നു ക്ഷേത്ര ദര്‍ശനം. അന്ന് ശത്രുസംഹാര പുജ നടത്തിയ ശേഷമാണ് ഇരുവരും മടങ്ങിയത്. 28 സ്വര്‍ണത്താലികളും ദിലീപ് ക്ഷേത്രത്തില്‍ സമര്‍പ്പിച്ചിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനേയും നാദിര്‍ഷയേയും പതിമൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു താരദമ്പതികളുടെ ക്ഷേത്രദര്‍ശനം.






