
കൊച്ചി: കേന്ദ്രസര്‍ക്കാര്‍ നടപടി വീക്ഷണം പത്രത്തിന്റെ പ്രസിദ്ധീകരണത്തെ ബാധിക്കില്ലെന്ന് ചീഫ് എഡിറ്റര്‍ പി.ടി തോമസ് എം.എല്‍.എ. ഡയറക്ടര്‍മാരെ അയോഗ്യരാക്കിയ നടപടി വീക്ഷണത്തെ ബാധിക്കില്ല. പ്രവര്‍ത്തിക്കാത്ത കമ്പനികളുടെ പട്ടികയില്‍ വീക്ഷണം ഇല്ല. പത്രത്തിന്റെ രജിസ്ട്രേഷനെ ഇപ്പോഴത്തെ നടപടികള്‍ ബാധിക്കില്ലെന്നും എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അംഗീകാരം റദ്ദാക്കിയതായി ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കമ്പനികളുടേയും ഡയറക്ടര്‍മാരുടേയും പട്ടികയില്‍ വസ്തുതാപരമായ പിഴവുണ്ടെന്നും പി.ടി തോമസ് പറഞ്ഞു. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണവും സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള നോര്‍ക്ക റൂട്ട്സും അനധികൃതമായാണ് പ്രവര്ത്തിക്കുന്നയെന്നായിരുന്നു കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയത്തിന്റെ കണ്ടെത്തല്‍.
ഇതേതുടര്‍ന്ന് വീക്ഷണത്തിന്റെ ഡയറക്ടറായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, നോര്‍ക്ക ഡയറക്ടര്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരെ അയോഗ്യരാക്കിയതായി കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 2013ലെ കമ്പനി ആക്ട് പ്രകാരം മൂന്ന് വര്‍ഷമായി ബാലന്‍സ് ഷീറ്റ്, ആദായനികുതി റിട്ടേണ്‍ എന്നിവ സമര്‍പ്പിക്കാത്ത കമ്പനികളെയാണ് കേന്ദ്രസര്‍ക്കാര്‍ ഷെല്‍ കമ്പനികളായി കണക്കാക്കുന്നത്.
ഇതിലാണ് വീക്ഷണം പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് ലിമിറ്റഡ്, നോര്‍ക്ക റൂട്ട്സ് എന്നിവയെ ഉള്‍പ്പെടുത്തിയത്.







Comments