More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Campus News
  3. Education
Loading...

പറയാന്‍ മറന്നത്

Authored by Web Desk | Last updated: 20 Sep 2017, 3:00 PM | 1 min read

Print
പറയാന്‍ മറന്നത്
ഹരി. കേരള സര്‍ക്കാറിന്റെ ഇക്കൊല്ലത്തെ മികച്ച നോവലിനുളള സാഹിത്യ അക്കാദമി അവാര്‍ഡ് ഹരിയുടെ 'നഷ്ടം' എന്ന നോവലിനാണ്. ഒരു എഴുത്തുകാരന്‍ എന്നതിലുപരി ഹരി ഒരു എഞ്ചിനീയര്‍ കൂടി ആണ്. ബഹുരാഷ്ട്ര കമ്പനിയിലായതുകൊണ്ടു തന്നെ കുറച്ചധികം കാലമായി അയാള്‍ ഈ നഗരത്തിന്റെ ഭാഗമാണ്.


നഗരത്തിലെ ജീവിതം കൊണ്ടാവാം ഹരിയുടെ കഥകളിലെ പശ്ചാത്തലങ്ങളും വ്യവസ്ഥിതികളുമെല്ലാം നഗരത്തിലേതായിരുന്നു. പക്ഷേ കഥാപാത്രങ്ങള്‍ക്കൊന്നും ഈ നഗരത്തിലുളളവരുടെ യാതൊരു പ്രതിഫലനവുമില്ലായിരുന്നു.


മറിച്ച് അവയെല്ലാം അയാളുടെ ജീവിതത്തിലൂടെ മുന്‍പ് എപ്പോഴോ കടന്നുപോയ ആരൊക്കെയോ ആയിരുന്നു. അന്നും ഇന്നും ഈ ലോകത്ത് സാഹചര്യങ്ങളോ വ്യവസ്ഥിതികളോ മാറുന്നില്ല. മറിച്ച് വ്യക്തികള്‍ മാത്രം മാറുന്നു എന്ന തോന്നലുകൊണ്ടാവാം ഇങ്ങനെ ഒരു രചനാശൈലി.


നാളെ ഹരി ഒരു യാത്രയ്‌ക്കൊരുങ്ങുകയാണ്, തന്റെ കലാലയജീവിതത്തിലേക്ക്. അതുകൊണ്ടാണെന്നു തോന്നുന്നു അയാള്‍ക്കുറങ്ങാന്‍ കഴിയാത്തത്. രാത്രി ഏറെ വൈകി അയാള്‍ തന്റെ ഡയറിയില്‍ ഇങ്ങനെ കുറിച്ചു:


''നാളെ ഞാന്‍ പോകുകയാണ്, എന്റെ കലാലയത്തിലേക്ക് ഒരിക്കല്‍ക്കൂടി. ആകാശത്ത് കിളികള്‍ പറക്കുന്നതുപോലെ പാടുകള്‍ വീഴ്ത്താതെ ഞാന്‍ വന്നതും പോകുന്നതും ആരുമറിയാതെ തികച്ചും ഒരന്യനെപ്പോലെ''


അയാളുടെ ചുണ്ടില്‍ ഒരു ചെറുപുഞ്ചിരി, അതേസമയം മുഖത്തൊരു കാര്‍മേഘത്തിന്റെ നിഴലാട്ടവും. കലാലയജീവിതത്തിലേക്ക് ഒരു യാത്ര എന്നതിലുപരി ഹരിക്ക് ഈ യാത്ര ഒരന്വേഷണം കൂടിയാണ്. പണ്ടെപ്പോഴോ അയാള്‍ക്ക് നഷ്ടപ്പെട്ട സൗഹൃദം വീണ്ടെടുക്കാന്‍.


പരസ്പരം തുറന്ന് സംസാരിക്കാത്തതുകൊണ്ടും മറ്റുപലരുടെയും താല്‍പര്യത്തില്‍ ഉപേക്ഷിച്ച സൗഹൃദം വീണ്ടെടുക്കാന്‍, താന്‍ നിരസിച്ച പ്രണയാഭ്യര്‍ഥനയുടെ ഉടമയെ ഒന്ന് കാണാന്‍, രണ്ടുവാക്കുസംസാരിക്കാന്‍.


അവള്‍ തനിക്കെന്നും പ്രിയപ്പെട്ട സുഹൃത്തായിരുന്നുവെന്നും തന്റെ മനസ്സില്‍ അവള്‍ക്ക് ഒരു കാമുകി എന്നതിലുപരി സൗഹൃദത്തിന്റെ പ്രണയിനിയാണ് തന്റെ കൂട്ടുകാരിയെന്ന് ഒരിക്കലെങ്കിലും ഒന്നുപറയാന്‍ വേണ്ടിയാണീയാത്ര.


ഹരി ഡയറിയുടെ ഒടുവില്‍ ഇങ്ങനെ എഴുതിച്ചേര്‍ത്ത് ഉറങ്ങാന്‍ കിടന്നു.


'ഒരാള്‍ക്ക് മറ്റൊരാളോട് പ്രണയം തോന്നാം, മനുഷ്യസഹജം പക്ഷേ കാമുകി-കാമുക ജീവിതം മാത്രമല്ല പ്രണയം എന്ന തിരിച്ചറിവുണ്ടാകണം. മറിച്ച് പ്രണയം എന്നത് മനുഷ്യമനസ്സിന്റെ അനിര്‍വ്വചനീയമായ സങ്കീര്‍ണതയാണ്. ചിലപ്പോള്‍ അത് മരണാനന്തരവുമാണ്.


ജീവിതം ഒരു നഷ്ടപ്പെടലിന്റെ കണക്കുപുസ്തകമാണ്. പക്ഷേ അതിലുപരി വേദന യാത്രപറച്ചില്‍ പോലും ഇല്ലാത്ത നഷ്ടപ്പെടലുകളാണ്.'


ഗോകുല്‍ റെജി



എസ്.സി.എസ് കോളേജ് ഓഫ് ഫാര്‍മസി.






Tags

  • കാമ്പസ്

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മകനൊരു മിടുക്കന്‍

മകനൊരു മിടുക്കന്‍

ഫ്രണ്ട്ഷിപ് ഡേ

ഫ്രണ്ട്ഷിപ് ഡേ

പി ജി ആർ എം എസ് എൻ കോളേജിൽ സാംസ്ക്കാരിക റാലി

പി ജി ആർ എം എസ് എൻ കോളേജിൽ സാംസ്ക്കാരിക റാലി

സൗഹൃദവും കലാലയവും പിന്നെ ഞാനും

സൗഹൃദവും കലാലയവും പിന്നെ ഞാനും

200 ന്റെ നിറവില്‍ സിഎംഎസ്

200 ന്റെ നിറവില്‍ സിഎംഎസ്

കിടു..പൊളപ്പന്‍...ഇങ്ങനൊക്കെ പറഞ്ഞാല്‍ കുറഞ്ഞു പോകും, ഐഐടി വിദ്യാര്‍ത്ഥികളുടെ ഈ ഡാന്‍സ് കണ്ടിട്ട് നിങ്ങള്‍ തന്നെ തീരുമാനിക്കു എന്ത് പറയണമെന്ന്

കിടു..പൊളപ്പന്‍...ഇങ്ങനൊക്കെ പറഞ്ഞാല്‍ കുറഞ്ഞു പോകും, ഐഐടി വിദ്യാര്‍ത്ഥികളുടെ ഈ ഡാന്‍സ് കണ്ടിട്ട് നിങ്ങള്‍ തന്നെ തീരുമാനിക്കു എന്ത് പറയണമെന്ന്