
ഫെയ്സ്ബുക്കിലൂടെ അശ്ലീല സന്ദേശം അയച്ച സീരിയല്‍ നടന് ചുട്ടമറുപടി നല്കി ട്രാന്‍സ്ജെന്‍ഡര്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് വിനീത് സീമ. തന്നെ നിരന്തരം ശല്യം ചെയ്തിരുന്ന യഹിയ ഖാദര്‍ എന്ന നടനെ മെസ്സേജുകളുടെ സ്ക്രീന്‍ ഷോട്ട് ഉള്‍പ്പെടെയാണ് വിനീത് സീമ തുറന്നു കാണിച്ചത്.
ഫെയ്സ്ബുക്കിലൂടെ ദാരിദ്രം പിടിച്ച സീരിയല്‍ നടന്റെ രോദനം ആരെങ്കിലും കേള്‍ക്കൂ എന്ന തലക്കെട്ടോടെയാണ് സ്ക്രീന്‍ ഷോട്ടുകള്‍ പങ്കുവെച്ചത്. സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെട്ടും സംഭാഷണങ്ങള്‍ക്ക് ശ്രമിച്ചുമുള്ള ഇയാളുടെ സന്ദേശങ്ങള്‍ അസഹനീയമാണ്. സൗഹൃദം തുടങ്ങാന്‍ താല്‍പ്പര്യമുണ്ടെന്ന് പറഞ്ഞാണ് ഇയാളുടെ ആദ്യ സന്ദേശങ്ങള്‍. എന്നാല്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞ് ഒഴിയാന്‍ നോക്കുന്ന വിനീത് സീമയെ വീണ്ടും ശല്യപ്പെടുത്തിയാണ് ഇയാളുടെ സന്ദേശങ്ങള്‍. പിന്നീടാണ് സ്വകാര്യ ചിത്രങ്ങളും ആവശ്യപ്പെട്ടത്.






