
തൃശ്ശൂര്‍: ദുല്‍ഖര്‍ സല്മാന് അഭിനയിക്കുന്ന ബോളിബുഡ് സെറ്റിലേക്ക് എത്തിച്ച കാരവനുകള്‍ പോലീസ് പിടിച്ചെടുത്തു. ദുല്‍ഖര്‍ സല്‍മാനും ഇര്‍ഫാന്‍ഖാനും വേണ്ടി നിര്‍മ്മാതാക്കള്‍ എത്തിച്ച കാരവനുകളാണ് പിടിച്ചെടുത്തത്.
നിയമവിരുദ്ധമായി വാടകയ്ക്ക് എടുത്തതാണ് കാരവാനുകള്‍. കൊരട്ടിയില്‍ ഹിന്ദി സിനിമാ ചിത്രീകരണത്തിടെയാണ് മോട്ടോര്‍ വാഹന വകുപ്പ് എത്തി പിടിച്ചെടുത്തത്. സ്വകാര്യ വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കിയതായി കണ്ടതിനെ തുടര്‍ന്നാണ് നടപടി.
തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാരവന് 33000 രൂപ നികുതിയും, 4000 രൂപ പിഴയും ചുമത്തി. കേരള രജിസ്ട്രേഷനിലുള്ള കാരവന് 4000 രൂപയാണ് പിഴയിട്ടത്. രണ്ടു മാസം മുമ്പ് കൊച്ചിയില്‍ മോട്ടോര്‍ വാഹനവകുപ്പ് പിഴ ചുമത്തിയ അതേ കാരവന് തന്നെയാണ് വീണ്ടും നിയമലംഘനം നടത്തിയത്.
