
ടിവിഎസ് മോട്ടോര്‍ കമ്പനി അപ്പാച്ചെ ആര്ടിആര് 160, അപ്പാച്ചെ ആര്ടിആര് 180 മോഡലുകളുടെ പുത്തന്‍ മാറ്റ് റെഡ് നിറങ്ങളിലുള്ള വേരിയന്റുകളെ വിപണിയിലെത്തിച്ചു. അപ്പാച്ചെ ആര്ടിആര് 160 മാറ്റ് റെഡ് എഡിഷന് 77,865 രൂപയും അപ്പാച്ചെ ആര്ടിആര് 180 ന് 81,833 രൂപയുമാണ് ഡല്‍ഹി എക്സ്ഷോറൂം വിലയെന്നാണ് സൂചന. ഇതിന് ആകര്‍ഷക നിറത്തിനൊപ്പം റിം സ്റ്റിക്കറുകളും നല്‍കിയിട്ടുണ്ട്. ആര്ടിആര് 160 ന് ചുവന്ന നിറത്തിലുള്ളതും ആര്ടിആര് 180 ന് വെളുത്ത നിറത്തിലുള്ള സ്റ്റിക്കറുമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.ഉത്സവക്കാലം ലക്ഷ്യമിട്ടാണ് ടിവിഎസ് പുത്തന്‍ മാറ്റ് റെഡ് എഡിഷനുകളെ വിപണിയിലെത്തിച്ചിരിക്കുന്നത്.
മോഡലുകള്‍ക്ക് കോസ്മെറ്റിക് പരിവര്‍ത്തനങ്ങള്‍ക്ക് നടത്തിയെന്നല്ലാതെ മെക്കാനിക്കല്‍ സംബന്ധിച്ച് മാറ്റങ്ങളൊന്നും ഈ എഡിഷനുകളില്‍ വരുത്തിയിട്ടില്ല. 15.2ബിഎച്ച്പിയും 13.1എന്‍എം ടോര്‍ക്കുമുള്ള 159.7സിസി സിങ്കിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ആര്ടിആര് 160 മാറ്റ് റെഡ് എഡിഷന് കരുത്തേകുന്നത്. 17.03ബിഎച്ച്പിയും 15.5 എന്‍എം ടോര്‍ക്കുമേകുന്ന 177.4സിസി സിങ്കിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ആര്ടിആര് 180 മാറ്റ് എഡിഷന് കരുത്തേകുന്നത്.
ടെലസ്കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഗ്യാസ് നിറച്ച ഇന്‍വേര്‍ട്ടഡ് ഷോക്ക് അബ്സോര്‍ബറുകളുമാണ് രണ്ട് ബൈക്കുകളിലും മുന്വശത്തായിയുള്ളത്. ബ്രേക്കിങ് നിര്‍വഹിക്കുന്നതിന് മുന്‍വശത്തായി 270എംഎം ഡിസ്ക് ബ്രേക്കുകളും പിന്നില്‍ 200എംഎം ഡിസ്ക്ബ്രേക്കുകളും നല്‍കിയിട്ടുണ്ട്. പിന്‍വശത്തായി 130എംഎം ഡിസ്ക് ബ്രേക്കുള്ള ആര്ടിആര് 160 വേരിയന്റിനെയും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. അപ്പാച്ചെ ആര്‍ആര്‍ 310 എസ് ഫുള്ളി ഫെയേര്‍ഡ് മോട്ടോര്‍സൈക്കിളിനെ കൂടി വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ടിവിഎസ്. അടുത്ത മാസത്തോടെ അവതരണം നടക്കുമെന്നാണ് കമ്പനി നല്‍കിയിരിക്കുന്ന സൂചന.






