
ടൊയോട്ട എത്തിയോസ് ക്രോസ് എക്സ് എഡിഷന് ഇന്ത്യയില്‍ പുറത്തിറങ്ങി. എത്തിയോസ് ക്രോസ് എക്സ് എഡിഷനെ 6.80 ലക്ഷം രൂപ ആരംഭവിലയിലാണ് ടൊയോട്ട അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ക്വാര്‍ട്ട്സ് ബ്രൗണ്‍ കളര്‍ സ്കീമാണ് പുത്തന്‍ പതിപ്പിന്റെ പ്രധാന വിശേഷം. എത്തിയോസ് ക്രോസ് എക്സ് എഡിഷന് പെട്രോള്‍ പതിപ്പിന്റെ വില 6.79 ലക്ഷം രൂപയാണ്. 8.23 ലക്ഷം രൂപ പ്രൈസ് ടാഗിലാണ് ക്രോസ് എക്സ് എഡിഷന് ഡീസല്‍ പതിപ്പ് വന്നെത്തുന്നത്.
സ്പോര്‍ടി അലോയ് വീലുകള്‍, ബ്ലാക് റൂഫ് റെയിലുകള്‍, ക്രോം ഫിനിഷ് നേടിയ ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയും പുത്തന്‍ പതിപ്പിന്റെ ഡിസൈന്‍ വിശേഷങ്ങളാണ്. ഫ്രണ്ട് ഗ്രില്ലിന് ലഭിച്ച വലുപ്പമേറിയ ബ്ലാക് പ്ലാസ്റ്റിക് ക്ലാഡിംഗും ഫോഗ് ലാമ്പിന് ലഭിച്ച ബ്ലാക് ബെസലും ഫ്രണ്ട് പ്രൊഫൈലിനെ എടുത്തു കാണിക്കുന്നു. ബോഡി കളറില്‍ തന്നെയാണ് സൈഡ് പ്ലാസ്റ്റിക് ക്ലാഡിംഗ് ഒരുങ്ങുന്നത്. സി പില്ലറില്‍ ഇടംപിടിച്ച എക്സ്-എഡിഷന് ബാഡ്ജ്, എത്തിയോസ് ക്രോസ് എക്സ് എഡിഷന്റെ സ്റ്റൈലിഷ് മുഖത്തിന് കരുത്തേകുന്നു.
എത്തിയോസ് ക്രോസ് എക്സ് എഡിഷന്റെ ഇന്റീരിയര്‍ ഓള്-ബ്ലാക് തീമില്‍ ഒരുങ്ങിയതാണ്. ഡാഷ്ബോര്‍ഡിനും, ഡോര്‍ പാനലുകള്‍ക്കും ലഭിച്ച കാര്‍ബണ്‍ ഫൈബര്‍ ഫിനിഷ് ഇന്റീരിയറിന് സ്പോര്‍ടി മുഖം നല്കുന്നു. ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഡ്രൈവര്‍ സീറ്റ് വാര്‍ണിംഗ്, ഇബിഡി, എബിഎസ്, ISOFIX ആങ്കര്‍ പോയിന്റുകള്‍ എന്നിവയാണ് ടൊയോട്ട എത്തിയോസ് ക്രോസ് എക്സ് എഡിഷന്റെ സുരക്ഷാ മുഖം. പുതിയ ഫാബ്രിക് കവറുകള്‍, 6.8 ഇഞ്ച് ടച്ച്സക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പാര്‍ക്കിംഗ് ക്യാമറ ഡിസ്പ്ലേ ഉള്‍പ്പെടുന്നതാണ് ഇന്റീരിയര്‍ ഫീച്ചറുകള്‍.






