
നോക്കിയ 8 എന്ന ആന്‍ഡ്രോയിഡ് ഫോണിനെ നിങ്ങള്‍ ഇഷ്ടപ്പെടാന്‍ പല സവിശേഷതകള്‍ ഉണ്ട്. പ്രത്യേകിച്ചും ഹൈഎന്‍ഡ് സ്പെസിഫിക്കേഷനിലാണ് നോക്കിയ 8 ഇറങ്ങുന്നത്. സെപ്തംബര്‍ 26ന് ഇന്ത്യയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
നോക്കിയ 8ന് 5.3 ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്പ്ലേ, സ്നാപ്ഡ്രാഗണ്‍ 835, 4ജിബി റാം, 64ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍, ബ്ലൂട്ടൂത്ത് 5.0, വൈഫൈ, 360 ഡിഗ്രി സൗണ്ട് ക്യാപ്ച്ചര്‍, ഡ്യുവല്‍ സിം കാര്‍ഡ് സ്ലോട്ട്, 3.5എംഎം ജാക്ക്, 3090 എംഎഎച്ച് ക്വിക്ക് ചാര്‍ജ്ജ് 3.0 ബാറ്ററി എന്നിവയാണ്.
സീയൂസ് ഡ്യുവല്‍ റിയര്‍ ക്യാമറയാണ് നോക്കിയയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്, അതായത് 13എംപി പ്രൈമറി RGB(കളര്‍) സെന്‍സര്‍ 13എംപി മോണോക്രോം (ബ്ലാക്ക് ആന്റ് വൈറ്റ്) എന്നിവ. മുന്നില്‍ 13എംപി ഫേസ് ഡിറ്റക്ഷന്‍ സെന്‍സറുമാണ്. നോക്കിയ 8ന് ഇന്ത്യയില്‍ വില 50,000 രൂപയില്‍ താഴെയാകും എന്നാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.






