'ഉസ്താദ് ഹോട്ടല്‍' എന്ന സിനിമയിലെ പ്രധാന രുചിക്കൂട്ടുകളില്‍ ഒന്നായിരുന്നു 'കല്ലുമ്മക്കായീസ്' ബാന്‍ഡ്. അതില്‍ ആഫ്രോ ഹെയര്‍ സ്റ്റൈലില്‍ മുഖം പാതി മറച്ച ആ പയ്യന് പിന്നീട് അപ്രത്യക്ഷനായെങ്കിലും ഇപ്പോള്‍ മലയാള സിനിമയില്‍ വന്‍ ചര്‍ച്ചയായിരിക്കുകയാണ് 'ലിറ്റില്‍ സ്വയമ്പ്' എന്ന പേര്. അതേ പയ്യന് പക്ഷേ പുതിയ വേഷത്തില്‍. പറവ എന്ന സിനിമ കണ്ടിറങ്ങുന്നവരുടെ മനസ്സില്‍ ഏറ്റവും ശ്രദ്ധയമായി നില്‍ക്കുന്നതാണ് ഓരോ ഫ്രെയിമും. തന്റെ ആദ്യ ചിത്രം അതിഗംഭീരമാക്കി പറവയ്ക്കൊപ്പം ലിറ്റില്‍ സ്വയമ്പെന്ന പേരും പറക്കുകയാണ്.
ആദ്യ സിനിമയാണെങ്കിലും 'ലിറ്റില്‍ വര്‍ക്സ്' എന്ന യൂട്യൂബ് ചാനലിലൂടെ നിരവധി അത്ഭുതങ്ങള്‍ ഈ ക്യാമറാമാന് കാണിച്ചു കഴിഞ്ഞു. 'പറവ'യിലൂടെ മലയാള സിനിമയുടെ ഭാവി ഛായാഗ്രഹകനാണ് ലിറ്റിലെന്ന് പ്രേക്ഷകര്‍ ഉറപ്പിച്ചു പറയുന്നു.

ആദ്യ സിനിമയാണെങ്കിലും നിരവധി ദേശീയ അന്താരാഷ്ട്ര പരസ്യ ചിത്രങ്ങള്‍ക്കായി ലിറ്റില്‍ ക്യാമറ ചലിപ്പിച്ചു കഴിഞ്ഞു. തൈക്കുടത്തിന്റെ നവരാസം മ്യൂസിക് വീഡിയോയും കേരള ടൂറിസത്തിന്റെ നിരവധി അവാര്‍ഡുകള്‍ നേടിയ പരസ്യവും ഒരുങ്ങിയത് ഈ ക്യാമറയിലാണ്. ഇനി മലായള സിനിമയുടെ മുന്‍ നിരയില്‍ തന്നെ കാണാം എന്ന പ്രതീക്ഷ നല്‍കുന്നതാണ് ലിറ്റിലിന്റെ പറവ ചലനങ്ങള്‍.

Comments