
ബാഹുബലി തരംഗം അവസാനിച്ചിട്ടില്ലെങ്കിലും ഇപ്പോള്‍ ആരാധകരുടെ കാത്തിരിപ്പ് പ്രഭാസിന്റെ അടുത്ത ചിത്രം സാഹോയ്ക്ക് വേണ്ടിയാണ്. അനുഷ്കയും പ്രഭാസും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീട് ബോളിവുഡ് താരം ശ്രദ്ധാ കപൂര്‍ പ്രഭാസിന്റെ നായികയായി. പ്രഭാസിനെ ഞെട്ടിച്ചായിരുന്നു ശ്രദ്ധ ബാഹുബലി നായകന് മുന്നിലെത്തിയത്.
ഷൂട്ടിങ് സെറ്റില്‍ വെച്ചായിരുന്നു ശ്രദ്ധ പ്രഭാസിനെ ആദ്യമായി കണ്ടത്. എന്നാല്‍ പ്രഭാസിനെ കാണുന്നതിന് മുന്‍പായി അദ്ദേഹത്തിന്റെ ബാഹുബലിക്ക് മുന്‍പുള്ള എല്ലാ സിനിമയും കാണുകയും അതിനേക്കുറിച്ച് പഠിക്കുകയും ചെയ്തു. പ്രഭാസ് മുന്നിലെത്തിയപ്പോഴാകട്ടെ ഇതെല്ലാം പറഞ്ഞ് ശ്രദ്ധ പ്രഭാസിനെ ഞെട്ടിക്കുകയായിരുന്നു.
സഹോയില്‍ ശ്രദ്ധ ഡബിള്‍ റോളില്‍ എത്തുന്നതായണ് വാര്‍ത്തകള്‍. സാഹസികതയെ ഇഷ്ടപ്പെടുന്ന ഒരു കഥാപാത്രവും, നാണംകുണുങ്ങിപ്പെണ്ണായി എത്തുന്നതാണ് മറ്റൊരു കഥാപാത്രം. 2018ലാണ് സഹോ തീയറ്ററിലെത്തുക.






