
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. ജമ്മു കാഷ്മീരിലെ ബാരാമുള്ള ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ബാരാമുള്ളയിലെ ഉറി മേഖലയിലാണ് ഞായറാഴ്ച പുലര്‍ച്ചെ ഏറ്റുമുട്ടലുണ്ടായത്. മൂന്നു ഭീകരര്‍ ഇവിടെ ഒളിച്ചിരിക്കുന്നതായാണ് വിവരം. മേഖല സൈന്യം വളഞ്ഞിരിക്കുകയാണ്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
