ജനപ്രിയനായ ഒരു താരവും ബ്രഹ്മാണ്ഡ ഹിറ്റിന്റെ സംവിധായകനും ഒത്തുചേരുമ്പോള്‍ സ്ക്രീനില്‍ ഒരു മാജിക്കില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാനില്ല. അത്തരമൊരു മാജിക് നടക്കാന്‍ പോകുന്നതായാണ് തെലുങ്ക് ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്നുളള വാര്‍ത്ത. എസ്.എസ്. രാജമൗലിയുടെ അടുത്ത ചിത്രത്തിനായി താന്‍ കരാര്‍ ഒപ്പിട്ടതായാണ് തെലുങ്ക് താരം മഹേഷ് ബാബു പുറത്തുവിട്ട വിവരം.
2018 ഡിസംബറോടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം. എ.ആര്.മുരുകദോസിന്റെ സ്പൈഡറാണ് മഹേഷ് ബാബുവിന്റെ റിലീസ് ചെയ്യാനിരിക്കുന്ന അടുത്ത ചിത്രം. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഇടംപിടിച്ച ബാഹുബലി 2 ആയിരുന്നു രാജമൗലിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. സ്പൈഡറിന്റെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ മഹേഷിനെ പുകഴ്ത്തി രാജമൗലി രംഗത്തെത്തിയിരുന്നു.
തമിഴ്, തെലുങ്ക് ഭാഷകളിലായി സെപ്റ്റംബര്‍ 27ന് റിലീസ് ചെയ്യാന്‍ തയാറെടുക്കുകയാണ് സ്പൈഡര്‍. 170 കോടിയോളം ചെലവ് വരുന്ന ഈ മെഗാ ബജറ്റ് ചിത്രത്തില്‍ എസ്.ജെ.സൂര്യ, രാകുല്‍ പ്രീത് സിങ്, ഭരത് എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

മഹേഷ് ബാബുവിന്റെ തമിഴ് സിനിമാ പ്രവേശം എന്നത് കൂടാതെ ഈ ബ്ലോക്ക് ബസ്റ്ററിന് ഒരു പ്രത്യേകതയും കൂടിയുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നായകനും പ്രതി നായകനുമുള്പ്പെടെയുള്ള ഒരു കഥാപാത്രങ്ങളും സിഗരറ്റോ മദ്യമോ ഉപയോഗിക്കുന്നതായി സിനിമയില്‍ കാണിക്കുന്നില്ല എന്നുള്ളതാണ്. അതുകൊണ്ട് തന്നെ സിനിമയ്ക്ക് മുന്‍പും ഇടവേളയ്ക്കു ശേഷവും കാണിക്കുന്ന നിയപ്രകാരമുള്ള മുന്നറിയിപ്പുകള്‍ ഈ ചിത്രത്തില്‍ ഉണ്ടാവില്ല എന്നാണു വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
നായകന്റെ ആണത്തം കൂട്ടാനും സീനുകള്‍ക്ക് കൊഴുപ്പേകാനും ഇത് രണ്ടും ഉപയോഗിക്കുന്ന, സിഗരറ്റ് കറക്കി എറിഞ്ഞു പിടിക്കുന്ന നായകന് കൈയ്യടിക്കുന്ന ഒരു സിനിമാ സമൂഹത്തിലാണ് ഇങ്ങനെയൊരു നിലപാട് എന്നുള്ളത് ശ്രദ്ധേയമാണ്.
സ്പൈ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന്റെ സംഗീതം ഹാരിസ് ജയരാജ്, ക്യാമറ സന്തോഷ് ശിവന്, എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്, ആക്ഷന്‍ പീറ്റര്‍ ഹെയിന്. ചിത്രത്തിന്റെ ഓഡിയോ റിലീസ് ഇന്ന് ചെന്നൈയില്‍ നടന്നു.

Comments