മോഹന്‍ലാലും ലാല്‍ജോസും ആദ്യമായി ഒന്നിച്ച വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തലെ എന്റമ്മേടെ ജിമ്മിക്കി കമ്മല്‍ പാട്ട് വൈറലായിരുന്നു. ലോകം ഏറ്റെടുത്ത ജിമ്മിക്കി കമ്മല്‍ പാട്ട് ബി.ബി.സി വരെ ഏറ്റെടുത്ത് കഴിഞ്ഞു. ഓസ്കര് അവാര്‍ഡ് നിശയുടെ അവതാരകന് ജിമ്മി കെമ്മല് വരെ ഏറ്റെടുത്ത പാട്ടിന് പല പതിപ്പുകളും ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്.
സിനിമയില്‍ ശരത് കുമാര്‍ ജൂഡ് ആന്റണി തുടങ്ങിയവരാണ് ജിമ്മിക്കി കമ്മല്‍ പാട്ടില്‍ അഭിനയിച്ചിരിക്കുന്നത്. പാട്ടില്‍ സൈക്കിള്‍ ചവിട്ടി വരുന്ന സീനില്‍ മാത്രമാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ ഇതാദ്യമായി മോഹന്‍ലാല്‍ ജിമ്മിക്കി കമ്മലിന് ചുവടു വച്ചിരിക്കുകയാണ്. സിനിമയിലെ പല താരങ്ങളും പാട്ടില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ചുരുങ്ങിയ ദിവസത്തിനുള്ളിലാണ് പാട്ട് ഹിറ്റ് ലിസ്റ്റില്‍ ഒന്നാമത് എത്തിയത്.






