
കൊച്ചി: സോളാര്‍ കമ്മീഷനെതിരെ ഹര്‍ജിയുമായി അഭിഭാഷകന് ഹൈക്കോടതിയില്‍. അഡ്വ. ഹരികുമാറാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കമ്മീഷന് പ്രതിഫലം നല്‍കുന്നില്ലെന്നാണ് പരാതി.
ഫീസ് ഇനത്തില്‍ തനിക്ക് 1,15,000 രുപ സോളാര്‍ കമ്മീഷനില്‍ നിന്ന് ലഭിക്കാനുണ്ടെന്നാണ് അഭിഭാഷകന് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. സോളാര്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കമ്മീഷന് റിപ്പോര്‍ട്ട് ഈ ആഴ്ച സമര്‍പ്പിക്കാനിരിക്കയാണ് പ്രതിഫലം നല്കാന് കമ്മീഷന് തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകന് കോടതിയെ സമീപിച്ചിരിക്കുന്നത്.






