
ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്താന്‍ ഏറെക്കാലമായി ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ പി.എസ്.എ. ഇതിന്റെ ഭാഗമായി അംബാസഡര്‍ ബ്രാന്‍ഡിനെ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സില്‍ നിന്നും 80 കോടി രൂപയ്ക്ക് പ്യൂഷോ സ്വന്തമാക്കുകയും ചെയ്തിരുന്നു.
അവസാനം 7000 കോടി ചിലവഴിച്ച് ഇന്ത്യയില്‍ പ്ലാന്റ് തുറക്കാനൊരുങ്ങുകയാണ് പ്യൂഷോ. തമിഴ്നാട്ടിലായിരിക്കും പ്ലാന്റ് സ്ഥാപിക്കുക. എന്നാല്‍ ഇതു സംബന്ധിച്ച് കമ്പനിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
ഇന്ത്യയില്‍ പ്ലാന്റ് തുടങ്ങാനിരിക്കുന്ന സാഹചര്യത്തില്‍ അംബാസഡര്‍ ബ്രാന്‍ഡ് വിപണിയില്‍ തിരിച്ചെത്താനും സാധ്യതയുണ്ട്. നേരത്തെ ഹ്യൂണ്ടായിയുടെ കീഴിലുള്ള കിയ മോട്ടേഴ്സ് തമിഴ്നാട്ടില്‍ 7000 കോടി രൂപ മുടക്കി പ്ലാന്റ് തുടങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ആന്ധ്രാപ്രദേശിലേക്ക് മാറ്റുകയായിരുന്നു. ഇതിന് ശേഷമാണ് പ്യൂഷോ താത്പര്യം പ്രകടിപ്പിച്ച് തമിഴ്നാട് സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്.






