
വിജയ് സേതുപതിമാധവന് ഒന്നിച്ച സൂപ്പര്‍ഹിറ്റ് ചിത്രം വിക്രംവേദ ഹിന്ദിയില്‍ റീമേയ്ക്കിനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. നേരത്തെ സിനിമയുടെ ഹിന്ദി റീമേയ്ക്ക് അവകാശം ഷാരൂഖ് ഖാന് മേടിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ തമിഴില്‍ ചിത്രം നിര്‍മിച്ച വൈ നോട്ട് സ്റ്റുഡിയോസ് തന്നെ ഹിന്ദിയിലും ചിത്രം നിര്‍മിക്കാനാണ് തീരുമാനം.
വിജയ് സേതുപതിയുടെ വേഷത്തില്‍ ഷാരൂഖ് ഖാനെയാണ് പരിഗണിക്കുന്നത്. ഇതിനായി നിര്‍മാതാക്കളും സംവിധായകരായ പുഷ്കറും ഗായത്രിയും ഷാരൂഖിനെ നേരിട്ട് കണ്ടിരുന്നു. തുടര്‍ന്ന് ഷാരൂഖിന്റെ മന്നത്തില്‍ സിനിമയുടെ സ്പെഷല്‍ പ്രദര്‍ശനവും നടത്തി. ചിത്രം ഒരുപാട് ഇഷ്ടപ്പെട്ട ഷാരൂഖ് റീമേയ്ക്കിന് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ നിരവധി ചിത്രങ്ങളില്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നതിനാല്‍ ഔദ്യോഗിക സ്ഥിരീകരണം നടത്താന്‍ അദ്ദേഹം തയ്യാറിയില്ല. ഷാരൂഖ് ആയിരുന്നു വിക്രം വേദയുടെ തമിഴ് ട്രെയിലര്‍ ഔദ്യോഗികമായി പുറത്തിറക്കിയത്.
വിക്രം വേദ സംവിധാനം ചെയ്ത പുഷ്കര്ഗായത്രി ദമ്പതികള്‍ തന്നെയാകും ഹിന്ദിയിലും ചിത്രം ഒരുക്കുന്നത്. മാധവന് ചെയ്ത പൊലീസ് വേഷത്തില്‍ അദ്ദേഹത്തെ തന്നെയാകും പരിഗണിക്കുക.






