
പറവ അങ്ങനെ തീയറ്ററുകളില്‍ പറന്നുയരുകയാണ്. സൗബിന് ഷാഹിര്‍ എന്ന സംവിധായകന്റെ ആദ്യ ചിത്രം എന്ന ലേബലില്‍ വാര്‍ത്തകളില്‍ നിറഞ്ഞ പറവ ഇന്ന് മികച്ച ചിത്രമെന്ന പേരെടുത്താണ് പ്രദര്‍ശനം തുടരുന്നത്. സിനിമയെ പുകഴ്ത്തി എല്ലാവരും കുറിക്കുമ്പോള്‍ നടി അനു സിത്താരയ്ക്ക് പറയാനുള്ളത് ഒരു സങ്കടമാണ്. 'പറവ' കണ്ട ശേഷമുള്ള അനുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ ഈ വിഷമം മുഴുവന്‍ ഉണ്ടായിരുന്നു.
'പറവ ഒറ്റവാക്കില്‍ ഗംഭീരം, എല്ലാവരും തകര്‍ത്തു, ഡിക്യു..... 'പൊളി പറവയാണ്, നീ ഇവളുടെ കണ്ണ് കണ്ടോ, ഇവള് മുത്താണ്'. ഒരു വര്‍ഷം മുന്‍പ് ഞാനും പറവയുടെ ഒഡിഷനില്‍ പങ്കെടുത്തിരുന്നു. പക്ഷേ കിട്ടിയില്ല. ഈ സിനിമയുടെ ഭാഗമാകാന്‍ കഴിയാത്തതില്‍ ദുഖമുണ്ട്. എന്നാലുമെന്റെ സൗബിന് ചേട്ടാ, സിനിമയിലഭിനയിച്ച എല്ലാവരും പുറകില്‍ പ്രവര്‍ത്തിച്ചവരും തകര്‍ത്തു'. എന്ന് അനു ഫെയ്സ്ബുക്കില്‍ കുറിച്ചു.
മട്ടാഞ്ചേരിയിലെ പ്രാവ് പറത്തലിലൂടെ കഥ പറഞ്ഞ പറവ, അതിനുമൊക്കെ എത്രയോ ഉയരത്തിലാണെന്ന് സിനിമ കണ്ട പ്രേക്ഷകര്‍ പറയുന്നു. അതി ഭാവുകത്വങ്ങളും സിനിമയുടെ പതിവ് €ീഷേകളും ഒഴിവാക്കി പച്ചയായ ചില മനുഷ്യ ജീവിതങ്ങളിലേയ്ക്ക് തിരിച്ചു വെച്ച ക്യാമറ തന്നെയാണ് പറവയെ ഇത്ര ഗംഭീരമാക്കിയത്.






