കാശി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ശവശരീരം ദഹിപ്പിക്കുന്നത് പാമ്പാടിയിലെ ഐവര്‍ മഠത്തിലാണ്. മഹാഭാരത യുദ്ധത്തില്‍ വീരമൃത്യു വരിച്ചവര്‍ക്കു വേണ്ടി പഞ്ചപാണ്ഡവര്‍ പാമ്പാടിലില് മരണാനന്തര ക്രിയ നടത്തിയതിനാല്‍ ഐവര്മഠമായി എന്നതാണ് സങ്കല്പം.
മലയാളസിനിമയില്‍ പാമ്പാടി ഐവര്‍മഠത്തിലെ ശ്മശാനം പ്രധാന ലൊക്കേഷനായി വഹ്്നിയെന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
നിരവധി ഋഷീവരന്മാരുടെയും വില്വാദ്രിനാഥന്റെയും തപസ്സിന്റെ കാഠിന്യത്തിലൂടെ കടന്നുപോയ ഭൂമികയാണ് തിരുവില്വാമല. അതിവിശിഷ്ടമായ സാംസ്കാരികവും ആധ്യാത്മികവുമായ പാരമ്പര്യമുള്ള തിരുവില്വാമലയുടെ മടിത്തട്ടിലുള്ള പാമ്പാടിയിലെ ഐവര്‍മഠം യഥാര്‍ത്ഥത്തില്‍ കാശിക്ക് സമാനം തന്നെയാണ്.
കാശിയിലെ 364 ഘട്ടുകളും 101 പ്രധാന സ്ഥലങ്ങളും പ്രധാനമെങ്കിലും ഗംഗാതീരത്തുള്ള മണികാര്മ്മിക ഘട്ട് ദിനംപ്രതി നൂറുകണക്കിന് മൃതദേഹങ്ങള്‍ സംസ്കരിക്കുന്ന ഇടമാണ്. മഹാഭാരത യുദ്ധ സംസ്കാരത്തിന്റെ അനുരണനങ്ങള്‍ നിറയുന്ന ഭാരതപ്പുഴയോത്തെ പാമ്പാടി ശ്രീകൃഷ്ണ ക്ഷേത്രവും ഐവര്‍മഠം ശ്മശാനവും ഭാരതീയ സംസ്കൃതിയുടെ വിസ്മരിക്കാനാവാത്ത ഉറവിടംതന്നെയാണ്.
പാമ്പാടി ഐവര്മഠത്തിലെത്തുന്ന ശവശരീരങ്ങള്‍ പട്ടടയില്‍ കത്തിയമരുമ്പോള്‍ ക്യാമറ ഫോക്കസ് ചെയ്ത് ശ്മശാനത്തില്‍ മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്ന സ്ത്രീയുടെ കഥയിലൂടെയാണ് വഹ്്നി സഞ്ചരിക്കുന്നത്.
ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്നാണ് പാമ്പാടിയിലെ ഐവര്‍മഠം. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിട്ടുള്ള പ്രിയഷൈന് മൂന്നുവര്‍ഷം മുമ്പാണ് പാമ്പാടിയിലെത്തുന്നത്.
വാഹ്്നിയെന്നാല് അഗ്നിയെന്നാണ് അര്‍ത്ഥം. ജീവിതത്തിന്റെ സംഘര്‍ഷാത്മകമായ വഴിയിലൂടെ സഞ്ചരിക്കുന്നവരുടെ മനസ്സുകളില്‍ അഗ്നി അടിച്ചമര്‍ത്തപ്പെട്ട വൈകാരികതയായും പ്രതിഷേധമായും പകയുടെ നെരിപ്പോടില്‍ കത്തിയെരിയുന്ന കനലായും മാറുകയാണ്.
തിരുവില്വാമലയിലെ പാമ്പാടി ഐവര്‍മഠത്തിലേക്ക് ചെല്ലുമ്പോള്‍ ഛായാഗ്രാഹകന്‍ എം.ജെ. രാധാകൃഷ്ണന് സീനുകള്‍ ചിത്രീകരിക്കാനുള്ള തയാറെടുപ്പിലായിരുന്നു.
കഥാകൃത്ത് പ്രിയയുടെ മകനും നവാഗതനുമായ അദ്വൈത് ഷൈനാണ് വഹ്്നിയുടെ സംവിധാനം നിര്‍വഹിക്കുന്നത്. മലയാളത്തിനു പുറമെ തമിഴിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്ന കുളപ്പുള്ളി ലീല വഹ്്നിയില് മികവാര്‍ന്ന കഥാപാത്രത്തിനാണ് ജീവന് നല്‍കുന്നത്.
സ്ത്രീയും ഭ്രാന്തനും ശ്മശാനവും ഇതിവൃത്തമായാണ് വഹ്്നി മുമ്പോട്ടു പോകുന്നത്. ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും ഇടയിലാണ് ദേവി വളര്‍ന്നുവന്നത്. മനസ്സിലെ സ്വപ്നങ്ങളും സങ്കടങ്ങളും ദേവി പങ്കുവച്ചത് തനിക്കെല്ലാമായ അമ്മയോടാണ്.
ദുരിതങ്ങള്‍ക്കിടയിലും അമ്മയുടെ സ്നേഹം വേണ്ടുവോളം അനുഭവിച്ചറിഞ്ഞ ദേവി വിഷമഘട്ടങ്ങളെ അതിജീവിക്കാന്‍ ശ്രമിക്കുന്നുണ്ട്. ദേവിയുടെ അമ്മ ജോലിക്കു നില്‍ക്കുന്നത് പ്രമുഖ അഭിഭാഷകയായ ആശയുടെ വീട്ടിലാണ്.

വീട്ടുജോലികളില്‍ സഹായിയായി ദേവിയും അമ്മയോടൊപ്പം അഡ്വ. ആശയുടെ വീട്ടിലെത്തുന്നു. ഒരുനാള്‍ വീട്ടിലെ ആളൊഴിഞ്ഞ മുറിയില്‍ ആശയും കാമുകന് റോയിച്ചനുമായി ഒരുമിക്കുന്ന അരുതാത്ത കാഴ്ച ദേവി കാണുന്നു. തന്റെയും കാമുകന്റെയും രഹസ്യബന്ധം ദേവി കണ്ടുവെന്ന് മനസ്സിലാക്കിയ ആശ ദേവിക്കെതിരെ തിരിയുന്നു.
ഒരു ഘട്ടത്തില്‍ വീട്ടലെ പണിക്കാരനായ തമിഴന് മുത്തു താമസിക്കുന്ന മുറിയിലേക്ക് ദേവിയെ ആശ പറഞ്ഞയയ്ക്കുകയും മുറി പുറത്തുനിന്ന് പൂട്ടുകയും ചെയ്യുന്നു. ദേവിയുടെ അമ്മയെ ആശ വിവരമറിയിക്കുന്നു. അമ്മ എത്തുമ്പോഴേയ്ക്കും പൂട്ടിയിട്ട മുറിയില്‍ ദേവിയെയും മുത്തുവിനെയും കാണാനിടയാകുന്നു.
ഇതോടെ ദേവിയുടെ അമ്മ ഹൃദയവേദനയോടെ മരണപ്പെടുന്നു. പശ്ചാത്താപം മൂലം മുത്തു ദേവിയെ കല്യാണം കഴിച്ച് തമിഴ്നാട്ടിലെ തന്റെ ഗ്രാമത്തിലേക്ക് കൊണ്ടുപോകുന്നു.
കഞ്ചാവും അടിപിടിയുമായി നടക്കുന്ന മുത്തുവിന്റെ കൂടെ ദേവിയെ കാണുന്ന ഗ്രാമവാസികള്‍ അത്ഭുതപ്പെടുന്നു. ദേവിയുമൊത്ത് ജീവിതം തുടങ്ങുന്ന മുത്തു ദിവസങ്ങള്‍ക്കം തന്നെ തന്റെ ക്രൂരമായ സ്വഭാവം പുറത്തെടുക്കുന്നു. കഞ്ചാവിന്റെ ലഹരിയില്‍ മുത്തു ദേവിയെ പീഡിപ്പിക്കുകയും കൂട്ടുകാരന് കാഴ്ചവയ്ക്കാന്‍ തയാറാവുകയും ചെയ്യുന്നു.
ഒരു രാത്രിയില്‍ മുത്തു ദേവിയുടെ മുഖത്തേക്ക് ആസിഡൊഴിക്കുന്നു. മുഖത്തിന്റെ ഒരു ഭാഗം വെന്തുരുകിയതോടെ ദേവി വിരൂപയാകുന്നു. ആദ്യകാഴ്ചയില്‍ പേടിപ്പിക്കുന്ന പൊള്ളലേറ്റ മുഖവുമായി തമിഴ്നാട്ടിലെ ഗ്രാമത്തില്‍നിന്നും ദേവി തന്റെ നാട്ടിലെ ശ്മശാനത്തിലെത്തുന്നു. നീറിപ്പുകയുന്ന മനസ്സുമായി ദേവി ശ്മശാനത്തില്‍ മൃതശരീരങ്ങള്‍ ദഹിപ്പിക്കുന്ന ജോലിയില്‍ മനസ്സര്പ്പിക്കുന്നു.
ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ദേവിയായി അഭിനയിക്കുന്നത് പ്രിയ ഷൈന്‍ തന്നെയാണ്. ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളില്‍ അകപ്പെട്ട് ഉഴറുന്ന ഒരു സ്ത്രീയുടെ ജീവിതകാമനകളാണ് വഹ്്നിയിലൂടെ അനാവരണം ചെയ്യുന്നത്.
പ്രിയഷൈന്, കുളപ്പുള്ളി ലീല, നീനാ കുറുപ്പ്, അജീഷ്, രാഹുല്‍ പിള്ള, സമര്, സുധ ഉള്‍പ്പെടെയുള്ളവരാണ് വഹ്്നിയിലെ അഭിനേതാക്കള്‍. തിരുവില്വാമല, പാമ്പാടി എന്നിവിടങ്ങളിലായാണ് വഹ്്നിയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.
ടൈറ്റില്‍ കാര്‍ഡ്:
ബാനര്‍- നെച്ചൂരാന്‍ ഫിലിംസ്, നിര്‍മ്മാണം- മോനി വി. ആതുകുഴി, സംവിധാനം- അദ്വൈത് ഷൈന്‍, ഛായാഗ്രഹണം- എം.ജെ. രാധാകൃഷ്ണന്, കഥ, തിരക്കഥ, സംഭാഷണം- പ്രിയഷൈന്, എഡിറ്റിങ്- പൃഥ്വിനാഥ്, ദീപു ആര്. ശശി, വസ്ത്രം- സോഹിബ് ഡായി, മേക്കപ്പ്- സനീഷ് ഇടവ, കല- ജേയി, അസോസിയേറ്റ് ഡയറക്ടര്‍- സലാം പി. ഷാജി, സഹസംവിധാനം- ശരത്ത് ബാലകൃഷ്ണന്, വൈശാഖ്, മോഹനന്, ഇ.കെ. നീലേഷ്, സ്റ്റില്‍സ്- അജയ് ജോണ്‍, പി.ആര്.ഒ. എം.എസ്. ദാസ് മാട്ടുമന്ത.

Comments