
ഡാറ്റ്സന്‍ റെഡിഗോയ്ക്ക് 'സ്വര്‍ണ' പതിപ്പുമായി എത്തി. ഡാറ്റ്സന്‍ റെഡിഗോ ഗോള്‍ഡ് 1.0 ലിറ്റര്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 3.69 ലക്ഷം രൂപയാണ് പുതിയ ഡാറ്റ്സന്‍ റെഡിഗോ ഗോള്‍ഡ് 1.0 ലിറ്ററിന്റെ എക്സ്ഷോറൂം വില (ദില്ലി).
പുതിയ റെഡിഗോ പതിപ്പില്‍ എക്സ്റ്റീരിയര്‍ അപ്ഡേറ്റുകള്ക്ക് ഒപ്പം ഒരുപിടി ആകര്‍ഷകമായ ഫീച്ചറുകളും ഒരുങ്ങിയിട്ടുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഗോള്‍ഡന്‍ തീമാണ് പുതിയ റെഡിഗോയുടെ ഹൈലൈറ്റ്. റെഡിഗോ ഗോള്‍ഡ് പതിപ്പിന്റെ ഇന്റീരിയറിലും ആകര്‍ഷകമായ സവിശേഷതകളുണ്ട്. ഗ്രെയ്, സില്‍വര്‍, വൈറ്റ് നിറഭേദങ്ങളാണ് പുതിയ റെഡിഗോ ഗോള്‍ഡ് 1.0 ലിറ്ററില്‍ ലഭ്യമാവുക. റെഡിഗോ ഗോള്‍ഡില്‍ ഡാറ്റ്സന്‍ ഒരുക്കുന്ന ആംബിയന്റ് ലൈറ്റിംഗ് ആപ്പ്, ഫസ്റ്റ്-ഇന്‍-സെഗ്മന്റ് എന്നിവയാണ്. ഈ സ്മാര്‍ട്ട്ഫോണ്‍ ആപ്പ് മുഖേന ക്യാബിന് ലൈറ്റുകളുടെ നിറം തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം ലഭിക്കും.
റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സര്‍, ബ്ലൂടൂത്ത് ഓഡിയോ സിസ്റ്റം എന്നിങ്ങനെ നീളുന്നതാണ് മോഡലിന്റെ ഫീച്ചറുകള്‍. ഇന്റലിജന്റ് സ്പാര്‍ക്ക് ഓട്ടോമേറ്റഡ് ടെക്നോളജി (iSAT) യിലുള്ള 1.0 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനിലാണ് ഡാറ്റ്സന്‍ റെഡിഗോ ഗോള്‍ഡ് എഡിഷന് ഒരുങ്ങുന്നത്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് 67 bhp കരുത്തും 91 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ ഇടംപിടിക്കുന്നതും. ARAI ടെസ്റ്റില്‍ 22.5 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ഡാറ്റ്സന്‍ റെഡിഗോ 1.0 ലിറ്റര്‍ കാഴ്ചവെച്ചത്.
ഉത്സവ കാലത്തിന് മുന്നോടിയായി വിപണിയില്‍ പിടിമുറുക്കാനുള്ള ഡാറ്റ്സണിന്റെ നീക്കമാണ് പുതിയ റെഡിഗോ ഗോള്‍ഡ് 1.0 ലിറ്റര്‍ എഡിഷന്. റെഡിഗോ ഗോള്‍ഡ് 1.0 ലിറ്റര്‍ എഡിഷന്റെ ഉപഭോക്താക്കള്‍ക്ക് സമ്പൂര്‍ണ സര്‍വീസ് പാക്കേജായ ഡാറ്റ്സന്‍ കെയറും കമ്പനി ലഭ്യമാക്കുന്നുണ്ട്. മൂന്ന്, നാല്, അഞ്ച് വര്‍ഷ കാലയളവിലുള്ള കാര്‍ സര്‍വീസ് പാക്കേജുകളാണ് ഡാറ്റ്സന്‍ ഒരുക്കുന്നത്.






