
കോട്ടയം : കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേയ്ക്ക് മുന്‍ എംഎല്‍എയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനുമായ ബെന്നി ബെഹന്നാന് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് എ ഗ്രൂപ്പില്‍ ധാരണയായിട്ടുണ്ടെന്നാണ് സൂചന.
ഉമ്മന്‍ചാണ്ടിയുടെ ശക്തമായ പിന്തുണയാണ് ബെന്നി ബെഹന്നാണ് തുണയായിരിക്കുന്നത്. ബെന്നി ബെഹന്നാന് പുറമേ പി.സി വിഷ്ണുനാഥ്, വി.ഡി സതീശന് എന്നിവരും അന്തിമ പട്ടികയില്‍ ഉണ്ടായിരുന്നു.
പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഐഗ്രൂപ്പിന് ലഭിച്ച സ്ഥിതിക്ക് എ ഗ്രൂപ്പിലെ പ്രമുഖ നേതാവ് കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേയ്ക്ക് വരുമെന്ന് ഉറപ്പായിരുന്നു. കെ.പി.സി.സി ഉപാധ്യക്ഷന്മാരില് ഒരാളായ സതീശന് എംഎല്‍എ പദവികൂടിയുണ്ട്. വിഷ്ണുനാഥിന് എഐസിസി സെക്രട്ടറി പദത്തിന് പുറമേ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന കര്‍ണാടകയുടെ ചുമതലയും നല്‍കിയിട്ടുണ്ട്. മൂന്ന് നേതാക്കളും അടുത്ത ദിവസങ്ങളില്‍ ഉമ്മന്‍ചാണ്ടിയുമായി ഒറ്റയ്ക്ക് കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ കൂടിക്കാഴ്ചകള്‍ക്ക് ഒടുവിലാണ് തന്റെ പിന്തുണ ബെന്നി ബെഹന്നാന് നല്‍കുന്നതായി ഉമ്മന്‍ചാണ്ടി അറിയിച്ചത്.






