
കലിഫോര്‍ണിയ: പ്ലേബോയ് മാഗസിന് സ്ഥാപകന്‍ ഹഗ് എം.ഹെഫ്നര്‍ (91) അന്തരിച്ചു. കലിഫോര്‍ണിയയിലെ പ്ലേബോയ് മാന്ഷന് വസതിയില്‍ ആയിരുന്നു അന്ത്യമെന്ന് പ്ലേബോയ് എന്റര്‍പ്രൈസസ് പ്രസ്താവനയില്‍ അറിയിച്ചു. 1953ലാണ് അമേരിക്കയില്‍ പ്ലേബോയ് കമ്പനി സ്ഥാപിച്ചത്. ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ സ്ഥാപനമായി ഇതിനെ വളര്‍ത്തിയെടുത്തും ഹഗിന്റെ പരിശ്രമമായിരുന്നു.
American Icon and Playboy Founder, Hugh M. Hefner passed away today. He was 91. #RIPHef pic.twitter.com/tCLa2iNXa4
— Playboy (@Playboy) September 28, 2017
മാധ്യമ, സാംസ്കാരിക മേഖലയില്‍ വേറിട്ട വഴി വെട്ടിത്തെളിച്ച പിതാവ് ഏറെ അസാധാരണവും സമ്മര്ദ്ദപരവുമായി ജീവിതമാണ് നയിച്ചതെന്ന് മകനും പ്ലേബോയ് എന്റര്‍പ്രൈസസ് ചീഫ് ക്രിയേറ്റീവ് ഓഫീസറുമായ കൂപ്പര്‍ പറഞ്ഞു. സംസാര സ്വാതന്ത്ര്യം, പൗരാവകാശങ്ങള്‍, ലൈംഗിക സ്വാതന്ത്ര്യം തുടങ്ങിയ മേഖലകളില്‍ എല്ലാം മുഖ്യശബ്ദമാകാന് അദ്ദേഹത്തിന് കഴിഞ്ഞുവെന്നും കൂപ്പര്‍ ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ വിയോഗം കുടുംബത്തിനും പ്ലേബോയ് എന്റര്‍പ്രൈസസിനും തീരാനഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.






