ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം നായിക മിതാലി ഉയരങ്ങള്‍ കീഴടക്കി മുന്നേറുകയാണ്. ഇപ്പോഴിതാ മിതാലിയെ ബി.ബി.സിയും അംഗീകരിച്ചിരിക്കുകയാണ്.ബി.ബി.സി തയ്യാറാക്കിയ ലോകത്തെ ഏറ്റവും സ്വാധീന ശക്തിയുള്ള നൂറ് വനിതകളുടെ പട്ടികയിലാണ് മിതാലി ഇടം പിടിച്ചിരിക്കുന്നത്.
ലോകകപ്പില്‍ ഇംഗ്ലണ്ടിനോട് ഒമ്പത് റണ്‍സകലെ പൊരുതി തോറ്റെങ്കിലും തലയുയര്‍ത്തി മടങ്ങിയ മിതാലി രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയാണ് മടങ്ങിയത്. വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത മിതാലി രണ്ട് വട്ടം ഇന്ത്യന്‍ ടീമിനെ ഫൈനലിലെത്തിച്ചിട്ടുണ്ട്. ആ നേട്ടത്തിന്റെ അംഗീകരമാണിത്. തോറ്റെങ്കിലും ഇന്ത്യയുടെ പ്രകടനം വരും തലമുറയ്ക്കു തന്നെ ഒരു പ്രചോദനമായിരിക്കുകയാണ്. മിതാലി ഇന്ത്യയ്ക്കുവേണ്ടി 186 ഏകദിനങ്ങളിൽ നിന്നായി 6190 റണ്ണുകൾ നേടി.

Comments