പനജി: സഹപ്രവര്‍ത്തകയെ മാനഭംഗപ്പെടുത്തിയ കേസില്‍ തെഹല്‍ക മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാലിനെതിരെ കുറ്റം ചുമത്തി. ഗോവ കോടതിയാണ് കുറ്റം ചുമത്തിയത്. തനിക്കെതിരെ കുറ്റം ചുമത്തുന്നത് തടയണമെന്നും കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നും തേജ്പാല്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കോടതി ഇത് നിഷേധിച്ചു.
മാനഭംഗം, ലൈംഗികമായി ഉപദ്രവിക്കല്‍, അന്യായമായി തടവില്‍ വയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വിചാരണ നടപടികള്‍ നവംബര്‍ 21ന് ആരംഭിക്കുമെന്നും കോടതി വ്യക്തമാക്കി.
തനിക്കെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്നും ഗോവയിലെ ബി.ജെ.പി സര്‍ക്കാരിന്റെ രാഷ്ട്രീയ വൈരാഗ്യമാണ് ഇതിനു പിന്നിലെന്നും അതിനാല്‍ കേസ് പിന്‍വലിക്കണമെന്നും കാണിച്ച് ബോംബെ ഹൈക്കോടതിയിലും ഹര്‍ജി നല്‍കിയിട്ടുണ്ട്. ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നത് നവംബര്‍ ഒന്നിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ കുറ്റം ചുമത്തുന്നത് ഒഴിവാക്കണമെന്ന ആവശ്യം തള്ളി.
തെഹല്കയിലെ യുവ മാധ്യമപ്രവര്‍ത്തകയെ മാനഭംഗപ്പെടുത്തിയ കേസിലാണ് തേജ്പാല്‍ അറസ്റ്റിലായത്. 2013 നവംബറില്‍ ഗോവയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ തെഹല്‍ക സംഘടിപ്പിച്ച തിങ്ക്ഫെസ്റ്റ് കോണ്‍ഫറന്‍സിനിടെയാണ് ലിഫ്റ്റില്‍ വച്ച് യുവതിക്കു നേര്‍ക്ക് അതിക്രമം ഉണ്ടായത്.
സംഭവം യുവതി സ്ഥാപനത്തിലെ മുതിര്‍ന്ന ജീവനക്കാരോട് തുറന്നുപറഞ്ഞതോടെയാണ് പുറംലോകമറിഞ്ഞത്. യുവതിയും തേജ്പാലും തെഹല്‍കയുടെ അന്നത്തെ എം.ഡി ഷോമ ചൗധരിയും തമ്മിലുള്ള ഇമെയില്‍ സന്ദേശങ്ങളും മാധ്യമങ്ങള്‍ ചോര്‍ത്തി പുറത്തുവിട്ടിരുന്നു. ഇതോടെ നവംബര്‍ 30ന് തേജ്പാല്‍ അറസ്റ്റിലായി. ഹോട്ടലിലെ സിസിടിവിയില്‍ നിന്ന് പീഡനത്തിന്റെ തെളിവ് ലഭിച്ചുവെന്നാണ് പോലീസ് പറയുന്നത്.
തേജ്പാലിനെതിരെ 2684 പേജുള്ള കുറ്റപത്രമാണ് പോലീസ് ഗോവ അതിവേഗ കോടതിയില്‍ സമര്‍പ്പിച്ചത്. തേജ്പാല്‍ യുവതിയെ രണ്ടു തവണ ഉപദ്രവിച്ചുവെന്നും കുറ്റം തെളിയിക്കുന്നതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പറയുന്നു.
യുവതി പിന്നീട് ജോലി വിട്ടു. തേജ്പാലും തെഹല്കയില് നിന്ന് രാജിവച്ചു. 2014 ജൂലായില്‍ സുപ്രീം കോടതി ജാമ്യം അനുവദിക്കുന്നത് വരെ ഗോ വാസ്കോ സബ് ജയിലില്‍ തടവിലായിരുന്നു തേജ്പാല്‍.

Comments