
ദിലീപ് നായകനായ രാമലീല എന്ന ചിത്രത്തെ പരിഹസിച്ച് മുന്‍ മോഡല്‍ രശ്മി ആര്. നായര്‍. രാമലീല കാണാന്‍ തീയറ്ററുകളില്‍ എത്തുന്നത് മുഴുവന്‍ ബംഗാളികളാണെന്നാണ് രശ്മിയുടെ പരിഹാസം. ഇനി രാമലീല മലയാളം പടം അല്ലേ, തീയറ്ററില്‍ മുഴുവന്‍ ബംഗാളികളാണെന്ന് പറയുന്നല്ലോ എന്നായിരുന്നു രശ്മിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
ആദ്യദിനം ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇന്ന് റിലീസ് ചെയ്ത ഒട്ടുമിക്ക തീയറ്ററുകളിലും പടം ഹൗസ്ഫുള്ളാണ്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലിലായതിന്റെ പശ്ചാത്തലത്തില്‍ ചിത്രം വിജയിപ്പിക്കുന്നതിന് ദിലീപ് ആരാധകര്‍ നന്നായി ശ്രമിക്കുന്നുണ്ട്. തീയറ്ററുകളില്‍ അതിന്റെ പ്രതിഫലനം കാണാനുമുണ്ട്.

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഇന്നാണ് രാമലീല റിലീസായത്. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിനാണ് ദിലീപിന്റെ നായിക. ആദ്യം ജൂലൈ ഏഴിന് റിലീസ് ചെയ്യാനിരുന്ന ചിത്രം പൊളിറ്റിക്കല്‍ ത്രില്ലറാണ്. കലാഭവന്‍ ഷാജോണ്‍, മുകേഷ്, വിജയരാഘവന്, രെഞ്ജി പണിക്കര്‍, രാധിക ശരത്കുമാര് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.







Comments