
ന്യൂഡല്‍ഹി : സര്‍വശക്തനായ ദൈവത്തിന് നന്ദിയെന്ന് ഫാ.ടോം ഉഴുന്നാലില്‍. ഭീകരര്‍ തന്നെ ഉപദ്രവിച്ചിട്ടില്ല. ആരെയും കാണാന്‍ അനുവദിച്ചില്ല. അതേസമയം, ആരെങ്കിലും മോചനദ്രവ്യം നല്‍കിയോ എന്ന് അറിയില്ലെന്നും ഫാ.ടോം പറഞ്ഞു.
നാലിടങ്ങളിലായി ഭീകരര്‍ തന്നെ മാറ്റി പാര്‍പ്പിച്ചിരുന്നു. കണ്ണ് കെട്ടിയിരുന്നതിനാല്‍ എവിടേയ്ക്ക് എന്ന് അറിവില്ല. തന്റെ മോചനത്തിനായി ശ്രമിച്ച എല്ലാവര്ക്കും നന്ദിയുണ്ടെന്നും ഫാ.ടോം ഡല്‍ഹിയില്‍ പറഞ്ഞു.






