
മുംബൈ: അധോലോക നായകന് ദാവൂദ് ഇബ്രാഹിം ഉപയോഗിക്കുന്ന പുതിയ രഹസ്യവാക്കുകള്‍ പുറത്ത് വന്നു. മോഡി, ഡല്‍ഹി തുടങ്ങിയ രഹസ്യ കോഡുകളാണ് ഡി കമ്പനി ഉപയോഗിക്കുന്നത്. ദാവൂദ് സംഘത്തിലെ ഛോട്ടാ ഷക്കീലിന്റെ കോഡ് ആണ് മോഡി എന്നത്. ഡല്‍ഹി എന്ന കോഡ് ഉപയോഗിക്കുന്നത് കറാച്ചിക്ക് പകരമാണ്. ദാവൂദിനെ വിശേഷിപ്പിക്കുന്ന കോഡ് ബേയ്ഡ് എന്നാണ്. പോലീസ് വാനിന് ഉപയോഗിക്കുന്ന കോഡ് ഡബ്ബ എന്നാണ്.
ഏക് പെറ്റി എന്നാല്‍ ഒരു ലക്ഷം രൂപ. ഏക് ബോക്സ് എന്ന് പറഞ്ഞാല്‍ ഒരു കോടി രൂപ. ഡി കമ്പനിയുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ കോഡുകള്‍ ഉപയോഗിക്കുന്നത്. ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന് കസ്കര്‍ കഴിഞ്ഞ ദിവസം താനെ പോലീസിന്റെ പിടിയിലായിരുന്നു. ചോദ്യം ചെയ്യലില്‍ കസ്കറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ സഹോദരന്മാരായ ദാവൂദ് ഇബ്രാഹിമും അനീസ് ഇബ്രാഹിമും പാകിസ്ഥാനിലുണ്ടെന്നും കസ്കര്‍ സ്ഥിരീകരിച്ചു.






