More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Campus News
  3. Education
Loading...

ഫ്രണ്ട്ഷിപ് ഡേ

Authored by Web Desk | Last updated: 30 Sep 2017, 2:34 PM | 2 min read

Print
ക്ലിംഗ്... ക്ലിംഗ്...

മൊബൈല്‍ ഫോണ്‍ നിലയ്ക്കാതെ ചിലച്ചുകൊണ്ടിരുന്നു.

മോനെ കിച്ചൂ... ഇതാ നിന്റെ ഫോണ്‍. കുറെ നേരമായി ബെല്ലടിക്കുന്നു, ആരാണെന്നു നോക്ക്.

ഉമ്മറത്തെ ചാരുകസേരയില്‍ ചാഞ്ഞിരുന്ന് ഞാന്‍ ഉറക്കെ വിളിച്ചു പറഞ്ഞു.


അത് വാട്‌സപ്പില്‍ മെസ്സേജ് വരുന്നതാ വല്യച്ചാ... ഇന്ന് ഫ്രണ്ട്ഷിപ്‌ഡേ അല്ലേ.. ഞാന്‍ ബ്രോട്കാസ്റ്റ് മെസ്സേജ് ആയി എല്ലാവര്‍ക്കും അയച്ചതിന്റെ മറുപടി വരുന്നതാ...

ഉം, നീ എന്തെടുക്കുകയാ അവിടെ?'


എഫ് ബി സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുകയാ അല്ലെങ്കില്‍ മോശമല്ലേ. ഫ്രണ്ട്‌സ് എന്ത് വിചാരിക്കും.


ഈ ഫോണ്‍ ഒന്ന് ഓഫ് ചെയ്യ് തല പെരുക്കുന്നു. കിച്ചു അനിഷ്ടത്തോടെ വന്നു മൊബൈല്‍ എടുത്തു കൊണ്ടുപോയി. എന്തും ഏതും ആഘോഷമാക്കുന്ന പുതു തലമുറയെ എന്തോ എനിക്ക് അംഗീകരിക്കാന്‍ സാധിക്കുന്നില്ല.


ഒരു പക്ഷേ എന്റെ തലമുറയുടെ കുഴപ്പം ആയിരിക്കാം. മരണ വീട്ടില്‍ പോലും സെല്‍ഫി എടുക്കുന്ന ഈ കാലത്ത് എന്റെ ചിന്തകള്‍ ചിലപ്പോ ഒരു ഭ്രാന്തന്റെ രോദനം ആയിരിക്കാം.


ഇന്ന് ഈ ആശംസകള്‍ നേരുന്ന എത്ര പേര്‍ ആത്മാര്‍ത്ഥമായി അത് നേരുന്നുണ്ടാകാം. ഒരു 90 ശതമാനം അല്ലെങ്കില്‍ ഒരു 80... അതോ അതിനും ഒരുപാട് അകലെയോ? എന്റെ ചിന്തകള്‍ ഒരുപാട് കാലം പുറകിലേക്ക് ഓടിക്കൊണ്ടിരുന്നു.


തന്റെ കുട്ടിക്കാലം. ആ പഴയ ഗ്രാമത്തിന്റെ ചെമ്മണ്ണ് പാതയില്‍ തലപ്പന്തും കുട്ടിയും കോലും കളിച്ചു നടന്ന കുട്ടിക്കാലം.


മൊബൈല്‍ഫോണ്‍ എന്ത് എന്നറിയാത്ത ടെലിവിഷനും ഇന്റര്‍നെറ്റും അറിയാത്ത കുട്ടികള്‍. ആത്മാര്‍ത്ഥ സ്‌നേഹം ആദ്യമായി അറിഞ്ഞത് അവിടെ നിന്നായിരുന്നു. ഇണങ്ങിയും പിണങ്ങിയും കാലം കടന്നു പോയി.


വിദ്യാഭ്യാസത്തിനായി നാട് വിടേണ്ടി വന്നപ്പോഴും സ്‌നേഹത്തോടെ തന്നെ യാത്രയാക്കിയ കൂട്ടുകാര്‍, പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം തന്റെ മക്കളോടൊപ്പം വീണ്ടും അവിടെ എത്തിയപ്പോഴും ആ സ്‌നേഹത്തിന്റെ ഊഷ്മളത ഞാന്‍ തിരിച്ചറിഞ്ഞു.


നാരായണാ... എന്ന വിളിയോടെ ഓടിപ്പാഞ്ഞെത്തി അവര്‍ നെഞ്ചോടു ചേര്‍ത്തു. പലരുടെയും രൂപം മാറിയിരുന്നു. പഴയ മൂക്കളചാണ്ടി സുകു കട്ടി മീശയുംവച്ചു ആറടി ഉയരത്തില്‍ പടര്‍ന്നു നിന്നപ്പോഴും തിരിച്ചറിയാതെ പോയില്ല പരസ്പരം.


ഒരു ആശംസകാര്‍ഡിന്റെയും പിന്‍വിളികള്‍ ഇല്ലാതെ, ഫോണ്‍ വിളികള്‍ ഇല്ലാതെ ആ സൗഹൃദങ്ങള്‍ മനസ്സില്‍ നിറഞ്ഞു നിന്നിരുന്നു.


ഇന്ന് സൗകര്യങ്ങള്‍ കൂടിയപ്പോള്‍ കഥ മാറിയിരിക്കുന്നു. ഇന്റര്‍നെറ്റിന്റെ അനന്ത സാധ്യതകളില്‍ ദൂരം ഒരു പ്രശ്‌നം അല്ലാതായിരിക്കുന്നു. എന്നാല്‍ ഇന്റര്‍നെറ്റ് ഇല്ലാതാക്കിയ ആ ദൂരം മനസുകള്‍ കടംകൊണ്ടിരിക്കുന്നു. കാണാതെയും സംസാരിക്കാതെയും ജീവിച്ച് എത്രയോ തലമുറകള്‍ കെടാതെ സൂക്ഷിച്ച സൗഹൃദത്തിന്റെ അഗ്‌നി ഇന്ന് കെട്ടടങ്ങിയിരിക്കുന്നു.


ഇന്ന് എല്ലാം പ്രഹസനം ആയിരിക്കുന്നു. തന്റെ ഫേസ്ബുക്കില്‍ മൂവായിരത്തില്‍ അധികം സുഹൃത്തുകള്‍ എന്ന് അഹങ്കരിക്കുന്നവര്‍ പോലും യഥാര്‍ത്ഥത്തില്‍ എന്താണ് നേടുന്നത്.

വല്യച്ചാ...

കിച്ചുവിന്റെ വിളി

എന്തെ?

സിസ്റ്റം ഓഫ് ചെയ്യട്ടെ?

വേണ്ട... എനിക്ക് നോക്കാനുണ്ട്.

പതിയെ എഴുന്നേറ്റു ഫേസ്ബുക്ക് എടുത്തു നാരായണന്‍ നായര്‍. എന്നിട്ട് അതിന്റെ മുഖപുസ്തകത്തില്‍ കുറിച്ചു.

''ഹാപ്പി ഫ്രണ്ട്ഷിപ് ഡേ, എല്ലാവര്‍ക്കും സൗഹൃദദിനാശംസകള്‍''


അരുണ്‍


എം.ഇ.എസ് കോളേജ്, എരുമേലി







Tags

  • കാമ്പസ്

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മകനൊരു മിടുക്കന്‍

മകനൊരു മിടുക്കന്‍

പറയാന്‍ മറന്നത്

പറയാന്‍ മറന്നത്

പി ജി ആർ എം എസ് എൻ കോളേജിൽ സാംസ്ക്കാരിക റാലി

പി ജി ആർ എം എസ് എൻ കോളേജിൽ സാംസ്ക്കാരിക റാലി

സൗഹൃദവും കലാലയവും പിന്നെ ഞാനും

സൗഹൃദവും കലാലയവും പിന്നെ ഞാനും

200 ന്റെ നിറവില്‍ സിഎംഎസ്

200 ന്റെ നിറവില്‍ സിഎംഎസ്

കിടു..പൊളപ്പന്‍...ഇങ്ങനൊക്കെ പറഞ്ഞാല്‍ കുറഞ്ഞു പോകും, ഐഐടി വിദ്യാര്‍ത്ഥികളുടെ ഈ ഡാന്‍സ് കണ്ടിട്ട് നിങ്ങള്‍ തന്നെ തീരുമാനിക്കു എന്ത് പറയണമെന്ന്

കിടു..പൊളപ്പന്‍...ഇങ്ങനൊക്കെ പറഞ്ഞാല്‍ കുറഞ്ഞു പോകും, ഐഐടി വിദ്യാര്‍ത്ഥികളുടെ ഈ ഡാന്‍സ് കണ്ടിട്ട് നിങ്ങള്‍ തന്നെ തീരുമാനിക്കു എന്ത് പറയണമെന്ന്