നീന എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ താരമാണ് ദീപ്തി സതി. മമ്മൂട്ടി നായകനായ പുള്ളിക്കാരന് സ്റ്റാറാ ആണ് ദീപ്തിയുടെ ഏറ്റവും പുതിയ ചിത്രം. ദുല്‍ഖറിന്റെ നായികയായി അഭിനയിക്കുന്ന സോളോയുടെ ചിത്രീകരണം പുരോഗമിക്കുന്നു. മലയാള സിനിമയില്‍ എത്തിപ്പെടാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് മാധ്യമ അഭിമുഖത്തില്‍ ദീപ്തി.
നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ ഞെട്ടലിലാണ് താനെന്നും ദീപ്തി സതി പറഞ്ഞു. ഒരു സ്ത്രീയെ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്ന സംഭവമാണ് നടന്നത്. ശരീരത്തിനേല്‍ക്കുന്ന പരുക്ക് മാറും. എന്നാല്‍ മാനസികമായ ആഘാതം വളരെ വലുതാണ്. നടിക്ക് എല്ലാ പിന്തുണയുമുണ്ട്. അവള്‍ക്ക് സിംപതിയുടെ ആവശ്യമില്ല. വളരെ കരുത്തുള്ള സ്ത്രീയാണവള്‍. കേരള പോലീസ് ശക്തമായ നടപടിയാണ് സ്വീകരിക്കുന്നതെന്നും ദീപ്തി കൂട്ടിച്ചേര്‍ത്തു.
പോലീസ്, കേസിന്റെ പിന്നാലെ തന്നെയുണ്ടായിരുന്നു. പോലീസിനെ സല്യൂട്ട് ചെയ്യണം. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം അരക്ഷിതബോധം തോന്നിയിട്ടുണ്ട്. അച്ഛനും അമ്മയ്ക്കും ടെന്‍ഷനുണ്ടായിരുന്നെന്നും ദീപ്തി കൂട്ടിച്ചേര്‍ത്തു. ഒരു നടി മാത്രമാണ് ധൈര്യപൂര്‍വം മുന്നോട്ട് വന്ന് കേസ് കൊടുക്കാന്‍ തയ്യാറായത്. സിനിമയില്‍ വനിതാ കൂട്ടായ്മ രൂപപ്പെട്ടത് നല്ല കാര്യമാണെന്നും ദീപ്തി പറഞ്ഞു.






