
ന്യൂഡല്‍ഹി: ചരക്ക് സേവന നികുതിയുടെ നിരക്കുകള്‍ കുറയ്ക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റലി വ്യക്തമാക്കി. വരുമാന നഷ്ടം പരിഹരിച്ച ശേഷമായിരിക്കും നിരക്ക് കുറയ്ക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ചരക്ക് സേവന നികുതി കാര്യക്ഷമമാക്കാന്‍ ഓരോദിവസവും ശ്രമിക്കുകയാണ്. കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ രീതികള്‍ മെച്ചപ്പെടുത്തി ചെറുകിട നികുതി ദായകരുടെ ഭാരം ലഘൂകരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. നികുതി വരുമാനം സ്വാഭാവികമാകുന്നതോടെ കുറഞ്ഞ സ്ലാബുകള്‍ കൊണ്ടുവരുന്നതടക്കമുള്ള പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.






