
ഇന്ത്യന്‍ വിപണിയില്‍ അതിവേഗം പ്രചാരം നേടിയ ബൈക്കുകളില്‍ ഒന്നാണ് ബജാജ് പള്‍സര്‍ എന്‍എസ് 200. എബിഎസോട് കൂടിയ അപ്ഡേറ്റഡ് പള്‍സര്‍ എന്‍എസ് 200 നെ ബജാജ് ഉടന്‍ അവതരിപ്പിക്കും. FI ഡെക്കേലുകളോട് കൂടിയ പുതിയ പള്‍സര്‍ എന്‍എസ് 200 ന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ടെങ്കിലും വരാനിക്കുന്ന മോട്ടോര്‍സൈക്കിളില്‍ ഫ്യൂവല്‍ ഇഞ്ചക്ഷന് ഇടംപിടിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
പുതിയ പള്‍സര്‍ എന്‍എസ് 200 നിലവിലുള്ള കാര്‍ബ്യുറേറ്ററില്‍ തന്നെയാകും എത്തുകയെന്ന് ബജാജ് ഡീലര്‍ഷിപ്പുകള്‍ വ്യക്തമാക്കി. പള്‍സര്‍ ആര് എസ് 200 ല്‍ ഇടംപിടിക്കുന്ന സിംഗിള്‍ ചാനല്‍ എബിഎസ് സിസ്റ്റമാണ് പുതിയ പള്‍സര്‍ എന്‍എസ് 200 ലും ഒരുങ്ങുന്നത്. മറ്റ് മോട്ടോര്‍സൈക്കിള്‍ ഫീച്ചറുകളില്‍ മാറ്റമില്ല. നിലവിലുള്ള 199.5 സിസി ട്രിപ്പിള്‍-സ്പാര്‍ക്ക് എഞ്ചിനിലാണ് പുതിയ പള്‍സര്‍ എന്‍എസ് 200 എബിഎസ് പതിപ്പും എത്തുക. 23.5 bhp കരുത്തും 18.3 Nmടോര്‍ക്കും ഏകുന്ന എഞ്ചനില്‍ 6 സ്പീഡ് ഗിയര്‍ബോക്സാണ് ഇടംപിടിക്കുന്നത്.






