നടനാവുക എന്നതിനേക്കാള്‍ ഒരു സംവിധായകനാവുക എന്നതായിരുന്നു തന്റെ എക്കാലത്തെയും ആഗ്രഹമെന്ന് ദുല്‍ഖര്‍ സല്മാന്. ചില സ്റ്റോറിലൈനുകള്‍ മനസിലുണ്ട് എന്നാല്‍ എഴുത്തില്‍ താന്‍ പിന്നിലാണെന്ന് ദുല്‍ഖര്‍. ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അഭിനയത്തിന് പുറമെ സിനിമയിലെ വ്യത്യസ്ത മേഖലകളില്‍ തനിക്കുള്ള താല്പര്യത്തെക്കുറിച്ച് ദുല്‍ഖര്‍ വ്യക്തമാക്കുന്നത്.
'ചിന്തകള്‍ പേപ്പറിലേക്ക് പകര്‍ത്തുന്നതില്‍ വളരെ പിന്നിലാണ് ഞാന്‍. പക്ഷേ എന്റെ മനസില്‍ ചില കഥകളുണ്ട്. പക്ഷേ എല്ലാറ്റിനുമപ്പുറം സിനിമ സംവിധാനം ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എക്കാലത്തും എനിക്കാ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ അയാള്‍ അഭിനയത്തില്‍ നിന്ന് ഒളിച്ചോടി എന്ന് മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാന്‍ എനിക്ക് താല്പര്യമില്ലായിരുന്നു. പിന്നെ, അച്ഛനുമായുള്ള താരതമ്യങ്ങളും. അതിനാല്‍ ഭയമുണ്ടായിരുന്ന കാര്യം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു. അങ്ങനെ ഒരു നടനായി' എന്ന് ദുല്‍ഖര്‍ പറഞ്ഞു.

എപ്പോഴെങ്കിലും നിര്‍മ്മാണരംഗത്തേക്ക് വരുന്നപക്ഷം സ്വന്തം ചിത്രങ്ങള്‍ക്ക് മാത്രമായിരിക്കില്ല പണം മുടക്കുന്നതെന്നും പറയുന്നു ദുല്‍ഖര്‍. ചെറുചിത്രങ്ങളുടെ നിര്‍മ്മാണത്തില്‍ പങ്കാളിയാവണമെന്നുണ്ട് എനിക്ക്. വര്‍ഷം നാലോ അഞ്ചോ സിനിമകളാണ് ഇപ്പോള്‍ ഞാന്‍ ചെയ്യാറി. അതിനാല്‍ താല്പര്യമുള്ള എല്ലാ പ്രോജക്ടുകളുടെയും ഭാഗമാവാന്‍ കഴിയാറില്ല. പ്രൊഡക്ഷന്‍ കമ്പനി ആരംഭിച്ചാല്‍ അത്തരം ചിത്രങ്ങള്‍ക്കൊപ്പം നില്ക്കാന് സാധിക്കും, ദുല്‍ഖര്‍ പറഞ്ഞവസാനിപ്പിക്കുന്നു. മലയാളിയായ ബോളിവുഡ് സംവിധായകന് ബിജോയ് നമ്പ്യാരുടെ മലയാളത്തിലെ അരങ്ങേറ്റചിത്രം 'സോളോ'യാണ് ദുല്‍ഖറിന്റേതായി ഇനി തീയേറ്ററുകളിലെത്താനുള്ളത്.

Comments