
കോഹിമ: സ്വഛ് ഭാരത് പദ്ധതിയുടെ ഭാഗമായി ആത്മാര്‍ത്ഥ കാണിക്കാന്‍ ഇറങ്ങി തിരിച്ചവര്‍ക്ക് കിട്ടിയത് വന്‍ പണി. മാലിന്യം നിറഞ്ഞ സ്ഥലം വീഡിയോയില്‍ പകര്‍ത്താന്‍ കിട്ടാതായതോടെ ആസാം റൈഫിള്‍സാണ് ഈ കടുംകൈ ചെയ്തത്. മുന്‍പ് ഇത്തരത്തിലുള്ള വീഡിയോകള്‍ ഏറെ വന്നിരുന്നു. എന്നാല്‍ ആര്‍മിയില്‍ നിന്ന് ഇത്തരം കാഴ്ച ആദ്യമായാണ്. നാഗാലാന്റിലെ ഒരു സ്കൂളിലാണ് മാലിന്യം വിതറിയ ശേഷം ശുചിയാക്കല്‍ കര്‍മ്മം നടന്നത്.
സ്കൂളില്‍ സൈന്യം മാലിന്യം വിതറിയതോടെ ഇതിനെ ചോദ്യം ചെയ്ത് അധ്യാപകരും നാട്ടുകരും വന്നു. എന്നാല്‍ സൈന്യം ഇത് ഗൗനിക്കാന്‍ തയ്യാറായില്ല. അതോടെ നാട്ടുകാര്‍ വീഡിയോ പകര്‍ത്തുകയായിരുന്നു. എന്നാല്‍ മാലിന്യം വിതറുന്നത് തുടരുകയും പിന്നാലെ വൃത്തിയാക്കുകയുമായിരുന്നു. നാട്ടുകാരോട് ആസാം റൈഫിള്‍സ് ദേഷ്യപ്പെടുന്നതും മറ്റു സ്കൂളുകളിലും തങ്ങള്‍ ഇതു തന്നെയാണ് ചെയ്യുന്നതെന്നും പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.
അടുത്തിടെ കേന്ദ്രമന്ത്രിയായി ചുമതലയേറ്റ അല്‍ഫോന്‍സ് കണ്ണന്താനത്തിന് വൃത്തിയാക്കാന്‍ ഇന്ത്യാ ഗേറ്റിനരികില്‍ മാലിന്യം തള്ളിയതും നരേന്ദ്ര മോദിക്ക് വൃത്തിയാക്കാനായി ചവറുകള്‍ വിതറിയതും വിവാദമായിരുന്നു.






